Kanjikode car stop and robbery of four and a half crore rupees; One more person arrested, with this the number of people arrested has increased to 7; Investigation team to Tamilnadu for absconding accused
പാലക്കാട്: കഞ്ചിക്കോട് കാർ തടഞ്ഞുനിർത്തി നാലരക്കോടി രൂപ കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തൃശ്ശൂർ കോടാലി സ്വദേശി ശ്രീജിത്തിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്ച്ചെയാണ് പെരിന്തൽമണ്ണ സ്വദേശികളായ മൂന്നംഗ സംഘത്തെ കാർ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തി പണം കവർന്നത്. മൂന്ന് കാറുകളിലും ടിപ്പർ ലോറിയിലുമായി എത്തിയ 15 അംഗ സംഘമാണ് പണം കൊളളയടിച്ചത്. ഇവര് സഞ്ചരിച്ച കാറിന് കുറുകെ ടിപ്പര് ലോറി നിര്ത്തിയിട്ടായിരുന്നു കവര്ച്ച. കേസിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇപ്പോൾ അറസ്റ്റിലായ ശ്രീജിത്തിന്റെ വീട്ടിൽ നിന്ന് ഒരു ലക്ഷം രൂപയും കണ്ടെടുത്തു. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പോകും. അതേസമയം, പണം കടത്തിക്കൊണ്ടുപോകാന് ഉപയോഗിച്ചത് എന്ന് സംശയിക്കുന്ന വാഹനങ്ങളില് ഒന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…