എഴുത്തുകൂട്ടം സാംസ്കാരികവേദി പത്തനംതിട്ട ഏർപ്പെടുത്തിയ പ്രഥമ കണ്ണശ്ശ സാഹിത്യ പുരസ്കാരം കവി
കെ രാജഗോപാലിന്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച “പതികാലം’ എന്ന കവിതാ സമാഹാരമാണ് അവാർഡിന് അർഹമായത്.15,000 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ സ്വദേശിയാണ് കെ രാജഗോപാൽ. ഇന്ന് ഉച്ചയ്ക്ക് 2.30ന് പത്തനംതിട്ട ടൗൺ ഹാളിൽ നടക്കുന്ന
യോഗത്തിൽ പ്രശസ്തകവി കല്പറ്റ നാരായണൻ പുരസ്കാരം സമ്മാനിക്കും.
മലയാളകവിതയിലെ ഏറ്റവും ശ്രദ്ധേയ സാന്നിധ്യമായ കെ രാജഗോപാലിന്റെ അഞ്ചാമത്തെ കവിതാ സമാഹാരമാണ് പതികാലം. കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യൻ ലിറ്ററേച്ചറിലടക്കം കവിതകൾ മൊഴിമാറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2013 മുതൽ ചെങ്ങന്നൂരിൽ നടക്കുന്ന പമ്പ സാഹിത്യോത്സവത്തിന്റെ കോർഡിനേറ്ററാണ് ഇദ്ദേഹം.
ഒളിവിലുള്ള മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (IRF) നടപടികൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ…
ഭാരതവും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാമത് സംയുക്ത സൈനികാഭ്യാസമായ ‘ഹരിമൗ ശക്തി 2026’ മലേഷ്യയിലെ ഇപോയിൽ…
തിരുപ്പറംകുണ്ട്രം ദീപസ്തംഭത്തിൽ തിരുക്കാർത്തിക ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ ബിജെപി…
ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലെ അടൂർ…
മധുര തിരുപ്പറങ്കുൻകുണ്ടം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാനുള്ള നവംബർ 20-ലെ ഉത്തരവ് നടപ്പിലാക്കാത്തതിൽ തമിഴ്നാട് സർക്കാരിനെയും മധുര ജില്ലാ…
2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ 18-ാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ. ഭീകരാക്രമണങ്ങളെ അതിജീവിച്ച ഭാരതീയ ജനതയുടെ കരുത്തിനെയും മറ്റുള്ളവരുടെ ജീവൻ…