India

പ്രധാനമന്ത്രിക്കെതിരെ വ്യാജ പോസ്റ്റർ പ്രചരണം; ദില്ലിയിൽ 100 പേർക്കെതിരെ കേസെടുത്ത് പോലീസ്,അച്ചടിശാലയ്‌ക്കെതിരെയും അന്വേഷണം

ദില്ലി : പ്രധാനമന്ത്രിക്കെതിരെ വ്യാജ പോസ്റ്റർ പതിപ്പിച്ച 100 പേർക്കെതിരെ കേസെടുത്ത് പോലീസ്.ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 100 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷമാണ് കേസെടുത്തത്.നഗരത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാജമായ പോസ്റ്ററുകളാണ് പ്രതികൾ പതിപ്പിച്ചത്. പോസ്റ്ററുകളിൽ അച്ചടിശാലയുടെ വിശദാംശങ്ങൾ ഉണ്ടായിരുന്നില്ല.വിശദമായി പരിശോധിച്ച ശേഷം അച്ചടിശാലയ്‌ക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.

പ്രതികൾക്കൊപ്പം കുറച്ച് പോസ്റ്ററുകളും പിടിച്ചെടുത്തിട്ടുണ്ട്.പ്രിന്റിംഗ് പ്രസ് ആക്‌ട്, സ്വത്ത് നശിപ്പിക്കൽ നിയമം എന്നി വകുപ്പുകൾ പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തുവെന്ന് സ്‌പെഷ്യൽ സിപി ദീപേന്ദ്ര പഥക്  പറഞ്ഞു.

Anusha PV

Recent Posts

മേയറെയും സംഘത്തെയും രക്ഷിക്കാൻ പോലീസ്; ചുമത്തിയത് ദുർബല വകുപ്പുകൾ! കേസെടുക്കേണ്ടി വന്നത് കോടതി ഇടപെടലില്‍

തിരുവനന്തപുരം: കാറിന് സൈഡ് നൽകിയില്ലെന്ന പേരിൽ കെഎസ്ആർടിസി ഡ്രൈവറോട് മോശമായി പെരുമാറിയ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ്…

8 mins ago

ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു; ആക്രമണം നടത്തിയ ഭീകരർക്കായി തിരച്ചിൽ ശക്തം

ദില്ലി: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ മേഖല അതീവ ജാഗ്രതയിൽ. ആക്രമണം നടത്തിയ ഭീകരർക്കായി…

12 mins ago

‘പരാജയ ഭീതി ഭയന്ന് രാജാവ് ഒളിച്ചോടിയ മണ്ഡലമാണ് അമേഠി; മണ്ഡലത്തെ പ്രതിനിധീകരിക്കാനുള്ള ധൈര്യം രാഹുലിന് ഇല്ല’; സ്മൃതി ഇറാനി

ലക്‌നൗ: പരാജയ ഭീതി ഭയന്നാണ് ഗാന്ധി കുടുംബം അമേഠിയിൽ മത്സരിക്കാതെ ഒളിച്ചോടിയതെന്ന് എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. മണ്ഡലത്തിൽ…

39 mins ago

കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരത്ത് കടലാക്രമണം! ശക്തമായ തിരമാല റോഡിലേക്ക് കയറി,വീടുകളിലുള്ളവരെ ഒഴിപ്പിച്ചു; കേരളാ തീരത്ത് ഓറഞ്ച് അലർട്ട് തുടരുന്നു

തിരുവനന്തപുരം: കള്ളക്കടല്‍പ്രതിഭാസത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് കടലാക്രമണം. തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപമാണ് രൂക്ഷമായ കടലാക്രമണം ഉണ്ടായത്. ഉയർന്ന തിരമാല റോഡിലേക്ക് കയറി.കടലാക്രമണത്തെതുടര്‍ന്ന്…

49 mins ago