Sunday, May 5, 2024
spot_img

പ്രഥമ കണ്ണശ്ശ സാഹിത്യപുരസ്കാരം കവി കെ രാജഗോപാലിന്;അവാർഡിന് അർഹമായത് പതികാലം എന്ന കവിതാ സമാഹാരം

എഴുത്തുകൂട്ടം സാംസ്കാരികവേദി പത്തനംതിട്ട ഏർപ്പെടുത്തിയ പ്രഥമ കണ്ണശ്ശ സാഹിത്യ പുരസ്കാരം കവി
കെ രാജഗോപാലിന്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച “പതികാലം’ എന്ന കവിതാ സമാഹാരമാണ് അവാർഡിന് അർഹമായത്.15,000 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ സ്വദേശിയാണ് കെ രാജഗോപാൽ. ഇന്ന് ഉച്ചയ്ക്ക് 2.30ന് പത്തനംതിട്ട ടൗൺ ഹാളിൽ നടക്കുന്ന
യോഗത്തിൽ പ്രശസ്തകവി കല്പറ്റ നാരായണൻ പുരസ്കാരം സമ്മാനിക്കും.

മലയാളകവിതയിലെ ഏറ്റവും ശ്രദ്ധേയ സാന്നിധ്യമായ കെ രാജഗോപാലിന്റെ അഞ്ചാമത്തെ കവിതാ സമാഹാരമാണ് പതികാലം. കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യൻ ലിറ്ററേച്ചറിലടക്കം കവിതകൾ മൊഴിമാറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2013 മുതൽ ചെങ്ങന്നൂരിൽ നടക്കുന്ന പമ്പ സാഹിത്യോത്സവത്തിന്റെ കോർഡിനേറ്ററാണ് ഇദ്ദേഹം.

Related Articles

Latest Articles