Sabarimala

കന്നിമാസ പൂജകൾ പൂർത്തിയാക്കി; ശബരിമല തിരുനട ഇന്ന് അടയ്‌ക്കും

പത്തനംതിട്ട: കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല തിരുനട ഇന്ന് അടയ്‌ക്കും. ഇന്ന് രാത്രി പത്ത് മണിയ്‌ക്കാണ് ക്ഷേത്ര നട അടയ്‌ക്കുക. ഉച്ചയ്‌ക്ക് അയ്യപ്പ വിഗ്രഹത്തിൽ സഹസ്ര കലശാഭിഷേകം നടന്നു. കഴിഞ്ഞ ദിവസം സഹസ്ര കലശപൂജയും ലക്ഷാർച്ചനയും നടന്നിരുന്നു.

തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ബ്രഹ്‌മകലശവും പരികർമികൾ ഖണ്ഡ ബ്രഹ്‌മകലശങ്ങളും പൂജിച്ചു നിറച്ചു. മേൽശാന്തി കെ ജയരാമൻ നമ്പൂതിരി സഹകാർമികത്വം വഹിച്ചു. ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവയും നടന്നു. ഇന്നലെയും ദർശനത്തിന് ആയിരങ്ങളാണ് സന്നിധാനത്ത് എത്തിയത്. തമിഴ്‌നാട് ദേവസ്വം മന്ത്രി ശേഖർ ബാബു ദർശനം നടത്തിയിരുന്നു.

anaswara baburaj

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

6 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

6 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

7 hours ago