Sunday, December 21, 2025

കണ്ണൂരില്‍ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി; ഭർത്താവിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂര്‍: കണ്ണൂർ ആറളം കീഴ്പ്പള്ളിയിൽ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. അത്തിക്കലിലെ സജിയുടെ ഭാര്യ സിനി, മക്കളായ ഏഴും പത്തും വയസുള്ള എബേൽ, എയ്ഞ്ചൽ എന്നിവരെയാണ് കാണാതായത്.

ജൂലായ് ഒന്‍പത് മുതൽ ഭാര്യയെയും മക്കളെയും കാണാനില്ലെന്ന് കാണിച്ച് സജി ആറളം പോലീസിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ആറളം പോലീസ് പറഞ്ഞു.

Related Articles

Latest Articles