Cinema

കാന്താര’ യുടെ മലയാളം പതിപ്പ് ഒക്ടോബര്‍ 20 നു തീയറ്ററുകളിലെത്തും; തിയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ‘കാന്താര’ യുടെ മലയാളം പതിപ്പ് ഒക്ടോബര്‍ 20 നു തീയറ്ററുകളിലെത്തും. കെ ജി എഫ് എന്ന വിജയ ചിത്രത്തിനു ശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി കാന്താരയ്ക്കുണ്ട്.

റിഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളാണ് കന്നഡ റിലീസിനു ശേഷം നേടിയത്. മിത്തിനു പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രം ഹൂംബലെ ഫിലിംസ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. റിഷഭ് ഷെട്ടി, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, സപ്തമി ഗൗഡ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. 16 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 80 കോടി കളക്ഷനാണ് നേടിയിരിക്കുന്നത്. സെപ്തംബര്‍ 30 നായിരുന്നു ചിത്രം റിലീസിനെത്തിയത്.

കെ ജി എഫിനു പുറമെ പേട്ട, ബിഗില്‍, 83, 777 ചാര്‍ലി എന്നീ അന്യ ഭാഷാ ചിത്രങ്ങളും പൃഥ്വിരാജ് പ്രെഡക്ഷന്‍സ് വിതരണത്തിനെത്തിച്ചിട്ടുണ്ട്.’ ഡ്രൈവിങ്ങ് ലൈസന്‍സ് ‘ ന്റെ ഹിന്ദി പതിപ്പായ ‘ സെല്‍ഫി’ യാണ് കമ്പനിയുടെ ഏറ്റവും പുതിയ നിര്‍മ്മാണ ചിത്രം. ഇതോടെ അന്യ ഭാഷാ ചിത്രങ്ങളുടെ നിര്‍മ്മാണത്തിലേയ്ക്കു കാലെടുത്തു വയ്ക്കുകയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്.

admin

Recent Posts

നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india

നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india

1 hour ago

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

4 hours ago

മേയർ-ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കാണാതായതിൽ കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി പോലീസ്. ബസിലെ സിസിടിവി…

4 hours ago

ഒരുപാട് സ്വപ്നങ്ങളുമായി എംബിബിഎസ് നേടിയവള്‍, അച്ഛന്റെയും അമ്മയുടെയും ഏക മകള്‍…തീരാനോവായി ഡോ.വന്ദന ദാസ്! കേരളത്തെ ഞെട്ടിച്ച ക്രൂരതയ്ക്ക് ഇന്ന് ഒരാണ്ട്

ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത വേദനിപ്പിക്കുന്ന ഓര്‍മ്മയായി വന്ദന ദാസ്. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട്…

5 hours ago

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

5 hours ago

ഉത്സവാന്തരീക്ഷത്തിൽ പൗർണ്ണമിക്കാവ് ! ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ…

5 hours ago