Sunday, December 21, 2025

‘കർമ്മചാരി പദ്ധതി’ ; പഠനത്തോടൊപ്പം തൊഴിലും, മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ഉന്നത ഉദ്യോ​ഗസ്ഥ സമിതി,

തിരുവനന്തപുരം: പഠനത്തോടൊപ്പം തൊഴിൽ എന്ന ആശയവുമായി തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കർമ്മചാരി പദ്ധതിയുടെ ആലോചനായോഗം തിരുവനന്തപുരത്ത് ചേർന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, തൊഴിൽ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ,തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. ‘കർമ്മചാരി പദ്ധതിയുടെ മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ ഈ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സമിതിയും രൂപീകരിച്ചിട്ടുണ്ട്.

കൊച്ചി കോർപ്പറേഷൻ പരിധിയിലാണ് കർമ്മചാരി പദ്ധതിയുടെ ആദ്യഘട്ട പരീക്ഷണം നടത്താൻ ഉദ്ദേശിക്കുന്നത്. ഈ പദ്ധതി നടപ്പിലാക്കുന്നതുമായി കോളേജ് പ്രിൻസിപ്പൽമാർ, ഹയർസെക്കന്ററി പ്രിൻസിപ്പൽമാർ തുടങ്ങിയവർക്ക് പദ്ധതി സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകും. ഇതിനായി അവിടെ ഉൾപ്പെടുന്ന ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിവയുടെ പട്ടിക ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.

Related Articles

Latest Articles