തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം സജീവ ചര്‍ച്ചയാക്കുന്നതിന്റെ ഭാഗമായി ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് നാമജപ പ്രതിഷേധം നടക്കും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ സമിതിയുടെ നേതൃത്വത്തില്‍ നാമജപ പ്രതിഷേധം ആരംഭിച്ചു .’മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുത്’ എന്ന മുദ്രാവാക്യവുമായാണ് ശബരിമല കര്‍മ്മസമിതി രംഗത്തുള്ളത്.
സംസ്ഥാനത്തുടനീളം നോട്ടീസുകള്‍ വിതരണം ചെയ്തും ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചും സജീവമാണ് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍. വീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തും സമിതി രംഗത്തുണ്ട്. ശബരിമല സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കള്ളക്കേസുകള്‍ എടുക്കുന്നു എന്ന ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
തിരഞ്ഞെടുപ്പിനേക്കുറിച്ചോ ബിജെപി സ്ഥാനാര്‍ത്ഥികളേക്കുറിച്ചോ നോട്ടീസില്‍ പരാമര്‍ശമൊന്നും ഇല്ലെങ്കിലും സമിതിക്കെതിരെ ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. നോട്ടീസില്‍ തിരഞ്ഞെടുപ്പിനേക്കുറിച്ച് നേരിട്ടുള്ള പരാമര്‍ശം നടത്താത്തത് തന്ത്രമാണെന്നും ദൈവത്തിന്‍റെ പേരില്‍ വോട്ടര്‍മാരെ ബിജെപിക്ക് വേണ്ടി സ്വാധീനിക്കുകയാണ് ഉദ്ദേശമെന്നും പരാതിയില്‍ ആരോപിച്ചു.
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…