Friday, May 17, 2024
spot_img

‘മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുത്’; കര്‍മ്മസമിതിയുടെ നേതൃത്വത്തിലുള്ള നാമജപ പ്രതിഷേധം ആരംഭിച്ചു

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം സജീവ ചര്‍ച്ചയാക്കുന്നതിന്റെ ഭാ​ഗമായി ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് നാമജപ പ്രതിഷേധം നടക്കും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ സമിതിയുടെ നേതൃത്വത്തില്‍ നാമജപ പ്രതിഷേധം ആരംഭിച്ചു .’മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുത്’ എന്ന മുദ്രാവാക്യവുമായാണ് ശബരിമല കര്‍മ്മസമിതി രം​ഗത്തുള്ളത്.

സംസ്ഥാനത്തുടനീളം നോട്ടീസുകള്‍ വിതരണം ചെയ്തും ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചും സജീവമാണ് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍. വീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തും സമിതി രം​ഗത്തുണ്ട്. ശബരിമല സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കള്ളക്കേസുകള്‍ എടുക്കുന്നു എന്ന ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

തിര‍ഞ്ഞെടുപ്പിനേക്കുറിച്ചോ ബിജെപി സ്ഥാനാര്‍ത്ഥികളേക്കുറിച്ചോ നോട്ടീസില്‍ പരാമര്‍ശമൊന്നും ഇല്ലെങ്കിലും സമിതിക്കെതിരെ ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. നോട്ടീസില്‍ തിരഞ്ഞെടുപ്പിനേക്കുറിച്ച്‌ നേരിട്ടുള്ള പരാമര്‍ശം നടത്താത്തത് തന്ത്രമാണെന്നും ദൈവത്തിന്‍റെ പേരില്‍ വോട്ടര്‍മാരെ ബിജെപിക്ക് വേണ്ടി സ്വാധീനിക്കുകയാണ് ഉദ്ദേശമെന്നും പരാതിയില്‍ ആരോപിച്ചു.

Related Articles

Latest Articles