ബെംഗളൂരു : കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററില്‍ പക്ഷിയിടിച്ചു. ഇതിനെത്തുടര്‍ന്ന് കോപ്റ്റർ ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തി.
കര്‍ണാടകയിലെ ജക്കുരില്‍ നിന്ന് കോലാറിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്ററില്‍ പരുന്ത് വന്നിടിക്കുകയായിരുന്നു. സംഭവത്തിൽ കോപ്റ്ററിന്റെ വിന്‍ഡ് ഷീല്‍ഡ് തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളിലെന്നാണ് റിപ്പോർട്ട്.

