hijab
ബെങ്കളുരു: ഹിജാബ് നിരോധനത്തെ അനുകൂലിച്ച് കൊണ്ടുള്ള ഹൈക്കോടതി വിധി പാലിക്കാതെ വിദ്യാർത്ഥിനികളെ ഹിജാബ് ധരിച്ച് കൊണ്ട് പരീക്ഷയെഴുതാൻ അനുവദിച്ച അധ്യാപകരെ കൂട്ടമായി സസ്‌പെൻഡ് ചെയ്ത് കർണാടക. ഹൈക്കോടതി വിധി തെറ്റിച്ച ഏഴോളം അധ്യാപകരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് ആണ് അധ്യാപകരെ സസ്‌പെൻഡ് ചെയ്ത വിവരം പുറത്തറിയിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവിനെ ഹൈക്കോടതി അനുകൂലിച്ചിരുന്നു. ഈ വിധി നിലനിൽക്കെയാണ്, അധ്യാപകർ കുട്ടികളെ പരീക്ഷയ്ക്ക് ഹിജാബ് ധരിച്ച് കൊണ്ട് കയറാൻ അനുവദിച്ചത്.
‘ഹൈക്കോടതിയുടെ നിയമവും ചട്ടവും അനുസരിച്ചാണ് സർക്കാർ നിർദ്ദേശം നൽകിയത്. സ്‌കൂളുകളിൽ ഹിജാബ് വേണ്ട എന്ന് ഹൈക്കോടതി വിധി ഉള്ളതാണ്. കുട്ടികൾക്ക് മാത്രമല്ല, അധ്യാപികമാർക്കും അത് ബാധകമാണ്. ഹൈക്കോടതി വിധി എല്ലാ സർക്കാർ ജീവനക്കാരും പാലിക്കണം. പാലിച്ചില്ലെങ്കിൽ, ഇത്തരക്കാർക്കെതിരെ തീർച്ചയായും നടപടികളുണ്ടാകും. നിർദ്ദേശങ്ങൾ എന്തുകൊണ്ട് പാലിച്ചില്ല എന്നത് സംബംന്ധിച്ച് കൃത്യമായ വിശദീകരണം നൽകിയില്ലെങ്കിൽ, അവർക്കെതിരെ നടപടിയുണ്ടാകും. ഈ അധ്യാപകർ നിർദ്ദേശങ്ങളോ ഹൈക്കോടതി വിധിയോ പാലിച്ചില്ല. അതിനാലാണ് അവരെ താൽക്കാലികമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്’, വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
നിരവധി വിദ്യാർത്ഥിനികൾക്ക് ഹിജാബ് ധരിച്ച് കൊണ്ട് പരീക്ഷയെഴുതാൻ കഴിയാതെ തിരിച്ച് പോകേണ്ട സാഹചര്യമുള്ളപ്പോഴാണ്, ചിലയിടങ്ങളിൽ അധ്യാപകർ മുസ്ലിം വിദ്യാർഥിനികൾക്ക് ഹിജാബ് ധരിച്ച് കൊണ്ട് പരീക്ഷയെഴുതാൻ അനുവാദം കൊടുത്തത്. ഈ സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. കലബുർഗി ജില്ലയിലെ ജെവർഗിയിൽ, വിദ്യാർത്ഥിനികളെ ഹിജാബ് ധരിക്കാൻ അനുവദിച്ചതിന് മുഹമ്മദ് അലി എന്ന ഉറുദു സ്കൂൾ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു.
2008 നവംബർ 26 രാത്രി ഒൻപതരയോടെ കറാച്ചിയിൽ നിന്ന് കടൽമാർഗ്ഗം എത്തിയ പത്ത് ലഷ്കർ-ഇ-തൊയ്ബ ഭീകരർ മുംബൈയുടെ ഹൃദയത്തിലേക്ക് ഇരച്ചുകയറിയപ്പോൾ…
ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഭരണഘടനാ മൂല്യങ്ങളെയും സാമൂഹിക നീതിയെയും ദേശീയ ഐക്യത്തെയും അടിസ്ഥാനമാക്കി ഭാരതം കൈവരിച്ച പരിവർത്തന മുന്നേറ്റങ്ങൾ ജനാധിപത്യ ചരിത്രത്തിലെ…
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) 37-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ആറ് പുതിയ അക്കാദമിക്, തൊഴിൽപരമായ കോഴ്സുകളും രണ്ട് മൊബൈൽ…
2020-ലെ വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യം…
സിപിഎമ്മിലെ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങൾ പാർട്ടിക്കുള്ളിൽ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. കണ്ണൂരിലെ വൈദേകം…
എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനെക്കുറിച്ചും ടെസ്‌ല മേധാവി ഇലോൺ മസ്കിനെക്കുറിച്ചും നടത്തിയ അസാധാരണ പരാമർശങ്ങളിലൂടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ച് അമേരിക്കൻ…