കർണ്ണാടക: രണ്ടാം വര്‍ഷ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി ശാലിനിയെയാണ് അച്ഛൻ സുരേഷ് കൊന്നത്. പെരിയപട്ടണ താലൂക്കിലെ കഗ്ഗുണ്ടി ഗ്രാമ സമീപത്തുള്ള മെളഹള്ളി ഗ്രാമത്തിലെ ദളിത് യുവാവുമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി വൊക്കലിഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടി പ്രണയത്തിലായിരുന്നു. പ്രണയബന്ധത്തെ എതിര്‍ത്ത വീട്ടുകാര്‍ യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.
പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് പെണ്‍കുട്ടിയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാൽ, താന്‍ യുവാവുമായി പ്രണയത്തിലാണെന്നും വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്ന നിലപാട് പെൺകുട്ടി സ്വീകരിച്ചതോടെ പെണ്‍കുട്ടിയെ അധികൃതർ സര്‍ക്കാർ സംരക്ഷണ കേന്ദ്രത്തിലാക്കുകയായിരുന്നു . പിന്നീട് പെണ്‍കുട്ടി ആവശ്യപ്പെട്ടതനുസരിച്ച് വീട്ടുകാര്‍ എത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. വീട്ടിലെത്തിയ ശേഷവും പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്ന് പിന്മാറില്ലെന്നും യുവാവിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്നും ആവര്‍ത്തിച്ചു.
ഇതേ തുടർന്ന് ഇയാൾ കുട്ടിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം സുരേഷ് യുവാവിന്റെ ഗ്രാമത്തിലെ കൃഷിയിടത്തിൽ കൊണ്ടിട്ടതായും പൊലീസ് വെളിപ്പെടുത്തി. അതേസമയം, താൻ കൊല്ലപ്പെടുകയാണെങ്കിൽ തന്റെ മരണത്തിന് കാമുകനായ മഞ്ജുനാഥ് ഉത്തരവാദിയായിരിക്കില്ലെന്ന് ചൂണ്ടിക്കാണ്ടി പെൺകുട്ടി പൊലീസിന് കത്ത് നൽകിയിരുന്നു. താൻ കൊല്ലപ്പെട്ടാൽ തന്റെ മരണത്തിന് മാതാപിതാക്കൾ മാത്രമായിരിക്കും ഉത്തരവാദികൾ എന്ന് പെൺകുട്ടി യുവാവിനോട് പറയുന്ന ഓഡിയോ ക്ലിപ്പും പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനൊപ്പം മാതാവിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. കൂടുതൽ വ്യക്തത വരുത്താൻ പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ട൦ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. എന്നാൽ ഗ്രാമത്തിലേക്ക് കൊണ്ടുപോകാതെ അവർ മറ്റൊരു സ്ഥലത്ത് വെച്ച് മൃതദേഹം സംസ്കരിച്ചു. സംസ്കാര ചടങ്ങുകളിൽ പെൺകുട്ടിയുടെ സഹോദരങ്ങളാരും പങ്കെടുത്തില്ലെന്ന് ആണ് വിവരം
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…