kozhikkode-gun
കോഴിക്കോട്: കോഴിക്കോട് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ക്ക് പതിനഞ്ച് വര്‍ഷം വരെ പഴക്കമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. കഴിഞ്ഞ ബുധനാഴ്ച നെല്ലിക്കോട്ടെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് 266 വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഇവയുടെ കവര്‍ ദ്രവിച്ച് പോയതിനാല്‍ ബാച്ച് നമ്പ രോ മറ്റ് വിവരങ്ങളോ ലഭിച്ചിരുന്നില്ല. ഇന്ത്യയിലും വിദേശത്തുമായി നാല് കമ്പനികളില്‍ നിര്‍മ്മിച്ചവയാണിതെന്ന് കണ്ടെത്തിയിരുന്നു.
ശാസ്ത്രീയ പരിശോധനയില്‍ ഒരു കമ്പനിയുടെ വെടിയുണ്ടക്ക് അഞ്ചു വര്‍ഷവും മറ്റ് മൂന്ന് കമ്പനികളുടെ വെടിയുണ്ടകള്‍ക്ക് 15 വര്‍ഷവും പഴക്കമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഒരു കവറിലെ വെടിയുണ്ടകളില്‍ കണ്ട ചില അക്ഷരങ്ങളെ ആധാരമാക്കി നടത്തിയ അന്വേഷണത്തില്‍ ഒരു കമ്പനിയുടെ വിശദാംശങ്ങള്‍ ലഭിച്ചു.
വെടിയുണ്ടകള്‍ ആര്‍ക്കൊക്കെയാണ് വിതരണം ചെയ്തിട്ടുള്ളത് എന്ന് കണ്ടെത്താനുള്ള അന്വേഷണം പരോഗമിക്കുകയാണ്. റൈഫിള്‍ ക്ലബുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളുടേയും അംഗീകൃത വില്‍പനശാലകളില്‍ നിന്ന് വിറ്റുപോയ വെടിയുണ്ടകളുടെയും കണക്കുകളും അധികൃതര്‍ ശേഖരിക്കുന്നുണ്ട്. കര്‍ണാടകയിലെ കൂര്‍ഗ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന വെടിയുണ്ട വില്‍പന കേന്ദ്രങ്ങളില്‍ നിന്നാണോ ഇവയെത്തിച്ചതെന്നും സംശയമുണ്ട്. ഇതേ തുടര്‍ന്ന് അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…