karnataka minister eiswarappa
ബംഗളൂരു: കരാറുകാരന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കര്‍ണാടക ഗ്രാമീണ വികസന – പഞ്ചായത്തീരാജ് മന്ത്രി കെ.എസ്. ഈശ്വരപ്പ രാജി പ്രഖ്യാപിച്ചു. ബി.ജെ.പി പ്രവര്‍ത്തകനുമായ ബെളഗാവി സ്വദേശി സന്തോഷ് പാട്ടീലിനെ ചൊവ്വാഴ്ച രാവിലെ ഉഡുപ്പിയിലെ ഹോട്ടല്‍ മുറിയില്‍ വിഷംകഴിച്ചു മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
ഇതിനെ തുടര്‍ന്ന്, സന്തോഷിന്റെ ബന്ധു പ്രശാന്ത് പാട്ടീല്‍ നല്കിയ പരാതിയില്‍ ആത്മഹത്യ പ്രേരണ കുറ്റം (ഐ.പി.സി 306 വകുപ്പ്) ചുമത്തി ബി.ജെ.പി മന്ത്രിക്കും സഹായികളായ ബസവരാജു, രമേശ് എന്നിവര്‍ക്കുമെതിരെ ഉഡുപ്പി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ രാജി. രാജിക്കത്ത് വെള്ളിയാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്ക് കൈമാറും.
ബെളഗാവി ഹിന്ദളഗ ഗ്രാമത്തില്‍ പൂര്‍ത്തിയാക്കിയ കരാര്‍ പ്രവൃത്തിയുടെ തുക, 40 ശതമാനം കമ്മീഷന് നല്‍കാത്തതിന്റെ പേരില്‍ അനുവദിച്ചില്ലെന്നാണ് മന്ത്രിക്കെതിരായി ഉയർന്ന ആരോപണം.
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…
ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ തുടരുന്നു. ശരത്പൂർ ജില്ലയിൽ ഖോകൻ ദാസ് എന്ന അൻപതുകാരനെ ഇസ്‌ലാമിസ്റ്റുകൾ ക്രൂരമായി മർദ്ദിച്ച…
ദില്ലി : സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾക്കും പാൻ മസാലയ്ക്കും അധിക എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2026…
ഓപ്പറേഷൻ സിന്ദൂർ അടക്കം സംഭവബഹുലമായ വർഷം കടന്നുപോകുന്നു ! ഭീകരർക്ക് പുത്തൻ രീതിയും സാങ്കേതിക വിദ്യയും ! പ്രതിരോധം തീർത്ത്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ! പ്രഭാമണ്ഡലം ഉൾപ്പെടെ അടിച്ചുമാറ്റി ! സ്വർണ്ണം വേർതിരിച്ചെടുത്തത് സ്മാർട്ട് ക്രിയേഷൻസ് !…