Monday, May 6, 2024
spot_img

കര്‍ണാടക മന്ത്രി ഈശ്വരപ്പ രാജി പ്രഖ്യാപിച്ചു

ബംഗളൂരു: ക​രാ​റു​കാ​ര​ന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക​ര്‍​ണാ​ട​ക ഗ്രാ​മീ​ണ വി​ക​സ​ന – പ​ഞ്ചാ​യ​ത്തീ​രാ​ജ്​ മ​ന്ത്രി കെ.​എ​സ്. ഈ​ശ്വ​ര​പ്പ രാജി പ്രഖ്യാപിച്ചു. ബി.​ജെ.​പി പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ബെ​ള​ഗാ​വി സ്വ​ദേ​ശി സ​ന്തോ​ഷ്​ പാ​ട്ടീ​​ലി​നെ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഉ​ഡു​പ്പി​യി​ലെ ഹോ​ട്ട​ല്‍ മുറിയി​ല്‍ വി​ഷം​ക​ഴി​ച്ചു മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

ഇതിനെ തുടര്‍ന്ന്, സ​ന്തോ​ഷി​ന്‍റെ ബ​ന്ധു പ്ര​ശാ​ന്ത്​ പാ​ട്ടീ​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​ത്​​മ​ഹ​ത്യ പ്രേ​ര​ണ കു​റ്റം (ഐ.​പി.​സി 306 വ​കു​പ്പ്) ചു​മ​ത്തി​ ​ ബി.​ജെ.​പി മ​ന്ത്രി​ക്കും സ​ഹാ​യി​ക​ളാ​യ ബ​സ​വ​രാ​ജു, ര​മേ​ശ്​ എ​ന്നി​വ​ര്‍​ക്കു​മെ​തി​രെ ഉ​ഡു​പ്പി പൊ​ലീ​സ്​ കേ​​സ്​ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ രാജി. രാജിക്കത്ത് വെള്ളിയാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്ക് കൈമാറും.

ബെ​ള​ഗാ​വി ഹി​ന്ദ​ള​ഗ ഗ്രാ​മ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ക​രാ​ര്‍ പ്ര​വൃ​ത്തി​യു​ടെ തു​ക,​ 40 ശ​ത​മാ​നം ക​മ്മീഷ​ന്‍ നല്‍​കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്നാണ് മ​ന്ത്രി​ക്കെ​തി​രായി ഉയർന്ന ആരോപണം.

Related Articles

Latest Articles