ബെംഗളൂരു : ഈ വർഷം കർണാടകയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോലാർ മണ്ഡലത്തിൽ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ഡി.കെ.ശിവകുമാറുമായുള്ള പോര് മുറുകുന്നതിനിടയിലാണ് കോലാറിൽ നടന്ന റാലിക്കിടയിൽ സിദ്ധരാമയ്യയുടെ ഏകപക്ഷീയ പ്രഖ്യാപനം. ‘‘
2018ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച ബദാമി നിയോജക മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. അതെ സമയം കോൺഗ്രസ് ഇതുവരെ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബദാമി, ചാമുണ്ഡേശ്വരി മണ്ഡലങ്ങളിൽ നിന്നാണ് സിദ്ധരാമയ്യ മത്സരിച്ചത്. ബദാമിയിൽ ബിജെപി സ്ഥാനാർഥിയോട് വിജയിച്ചപ്പോൾ ചാമുണ്ഡേശ്വരിയിൽ ജെഡിഎസ് സ്ഥാനാർഥിയോടു തോറ്റു. ഈ വർഷം മേയിലാണ് കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് .

