Covid 19

മാളുകളിലും തീയറ്ററുകളിലും പ്രവേശിക്കുന്നതിന് രണ്ടു ഡോസ് വാക്‌സിന്‍ നിർബന്ധം: നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക

ബംഗളൂരു: കൊവിഡ് 19-ന്‍റെ അതീവവ്യാപനശേഷിയുള്ള വകഭേദമായ ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ കർശനമാക്കി. ഇതിന്റെ ഭാഗമായി ഇന്നു ചേര്‍ന്ന ഉന്നത തല യോഗത്തിൽ പുതിയ ഉത്തരവിറക്കി.

മാളുകള്‍, തീയറ്ററുകള്‍ തുടങ്ങി പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിന് രണ്ടു ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. സ്‌കൂളുകളിലും കോളജുകളിലും സാംസ്‌കാരിക പരിപാടികള്‍ അനുവദിക്കില്ല. വിവാഹത്തില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം അഞ്ഞൂറ് ആയി പരിമിതപ്പെടുത്തി. വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കാനും യോഗം തീരുമാനിച്ചു. തല്‍ക്കാലത്തേക്ക് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് യോഗത്തിലെ ധാരണ.

രാജ്യത്ത് ആദ്യമായി കോവിഡ് ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തത് ബംഗളൂരുവിലാണ്. ഈ സാഹചര്യത്തിലാണ് കര്‍ണാടക നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും നഗരത്തിലെ ഒരു ഡോക്ടര്‍ക്കുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഡോക്ടര്‍ വിദേശയാത്ര നടത്തുകയോ യാത്ര നടത്തിയവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ലെന്നത് ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്.

admin

Recent Posts

പോലീസിന്റെ ഇടപെടലുകൾ അതിരുകടക്കുന്നു! കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ​ഗ്രൗണ്ടിലെ കടകളുടെ ലൈറ്റ് നിർ‌ബന്ധിച്ച് ഓഫ് ചെയ്യിപ്പിച്ചെന്ന് പരാതി

തൃശ്ശൂർ: ക്ഷേത്രോത്സവങ്ങളിൽ പോലീസിന്റെ ഇടപെടലുകൾ തുടർക്കഥയാകുന്നു. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ​ഗ്രൗണ്ടിൽ രാത്രി കടകളിലെ ലൈറ്റ് പോലീസ് നിർബന്ധിപ്പിച്ച് ഓഫ്…

1 min ago

ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം കുടുംബം|HINDHU

ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം കുടുംബം|HINDHU

4 mins ago

തൃശ്ശൂർ വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

തൃശ്ശൂർ: വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിലെ രണ്ട്…

41 mins ago

അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു; ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയിൽ കേസെടുത്ത് ദില്ലി പോലീസ്

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ കേസെടുത്ത് ദില്ലി പോലീസ്. ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയെ…

46 mins ago

എന്താണ് പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന?വെറും 20 രൂപ അടച്ചാൽ രണ്ട് ലക്ഷത്തിന്റെ ഇൻഷുറൻസ്

എന്താണ് പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന?വെറും 20 രൂപ അടച്ചാൽ രണ്ട് ലക്ഷത്തിന്റെ ഇൻഷുറൻസ്

1 hour ago

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകും

തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇന്ന് ഇ…

1 hour ago