Friday, December 19, 2025

കരൂർ ദുരന്തം ! വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട നടി ഓവിയയ്‌ക്കെതിരെ സൈബർ ആക്രമണം; അസഭ്യവർഷവുമായി ടിവികെ പ്രവർത്തകരും വിജയ്‌യുടെ ആരാധകരും

തമിഴക വെട്രി കഴകം റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 40 പേർ മരിച്ച സംഭവത്തിൽ നടനും പാർട്ടി അദ്ധ്യക്ഷനുമായ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട നടിയും ബിഗ്‌ബോസ് താരവുമായ ഓവിയയ്‌ക്കെതിരെ സൈബർ ആക്രമണം. ടിവികെ പ്രവർത്തകരും വിജയ്‌യുടെ ആരാധകരുമാണ് നടിക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ അസഭ്യവർഷം നടത്തുന്നത്. ഇൻസ്റ്റാഗ്രാം സ്‌റ്റോറിയിൽ ‘അറസ്റ്റ് വിജയ്’ എന്ന് എഴുതിയാണ് നടി പ്രതികരണം അറിയിച്ചത്.

തെറികൾ അടങ്ങിയ കമന്റുകളുടെ സ്ക്രീൻഷോട്ട് ഓവിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചു. ഇതിന് പിന്നാലെ ഓവിയ പോസ്റ്റ് ഡിലിറ്റ് ചെയ്തു.സ്റ്റോറി ഡിലീറ്റ് ചെയ്തതിന് പിന്നാലെ താരം ഒരു ഉദ്ധരണി താരം പോസ്റ്റ് ചെയ്തു. ‘ജ്ഞാനികൾക്ക് ജീവിതം ഒരു സ്വപ്നമാണ്, വിഡ്ഢികൾക്ക് ജീവിതം കളിയാണ്, ധനികർക്ക് അതൊരു തമാശയാണ്, എന്നാൽ പാവപ്പെട്ടവനാവട്ടെ ദുരന്തവും’ എന്ന് എഴുതിയ ഉദ്ധരണിയാണ് ഓവിയ പങ്കുവച്ചത്. കരൂർ ദുരന്തത്തിനു പിന്നാലെ വിജയ്‌യുടെ അറസ്റ്റാവശ്യപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചാരണം ശക്തമാണ്. ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാതെ വിജയ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതിലും രൂക്ഷവിമർശനമാണ് ഉയരുന്നത്.

Related Articles

Latest Articles