Karuvannur Bank Fraud Case; ED will question CPM district secretary MM Varghese again today
എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ തൃശ്ശൂർ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിലെത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്. തൃശ്ശൂരിലെ സിപിഎമ്മിന്റെ അക്കൗണ്ട് വിവരങ്ങൾ, ആസ്തിവകകൾ ആദായ നികുതി റിട്ടേൺ എന്നിവയെല്ലാം ഹാജരാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
കരുവന്നൂർ കേസിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.കെ. ബിജുവിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികളുമായി ബിജുവിനുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയുന്നതിനായിരുന്നു ചോദ്യം ചെയ്തത്. കേസിലെ മറ്റ് പ്രതികളുമായി ബന്ധപ്പെട്ട കണ്ടെത്തലുകളിൽ വ്യക്തത വരുത്താനാണ് ഇഡിയുടെ നീക്കം.
ഈ മാസം ഇത് രണ്ടാം തവണയാണ് വർഗീസിനെ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാർ ബിജുവിന് അഞ്ച് ലക്ഷം രൂപ നൽകിയതായി സിപിഎം കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി ചോദ്യം ചെയ്യാൻ ആരംഭിച്ചത്. തൃശ്ശൂരിൽ ആദായ നികുതി വകുപ്പ് മരവിപ്പിച്ച അക്കൗണ്ട് ഉൾപ്പെടെ സിപിഎമ്മിന്റെ 81 അക്കൗണ്ടുകളിലും ഇഡി പരിശോധന നടത്തും.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…