Sunday, May 19, 2024
spot_img

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎം ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ തൃശ്ശൂർ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിലെത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്. തൃശ്ശൂരിലെ സിപിഎമ്മിന്റെ അക്കൗണ്ട് വിവരങ്ങൾ, ആസ്തിവകകൾ ആദായ നികുതി റിട്ടേൺ എന്നിവയെല്ലാം ഹാജരാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

കരുവന്നൂർ കേസിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അം​ഗം പി.കെ. ബിജുവിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികളുമായി ബിജുവിനുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയുന്നതിനായിരുന്നു ചോദ്യം ചെയ്തത്. കേസിലെ മറ്റ് പ്രതികളുമായി ബന്ധപ്പെട്ട കണ്ടെത്തലുകളിൽ വ്യക്തത വരുത്താനാണ് ഇഡിയുടെ നീക്കം.

ഈ മാസം ഇത് രണ്ടാം തവണയാണ് വർ​ഗീസിനെ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാർ ബിജുവിന് അ‍ഞ്ച് ലക്ഷം രൂപ നൽകിയതായി സിപിഎം കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി ചോദ്യം ചെയ്യാൻ ആരംഭിച്ചത്. തൃശ്ശൂരിൽ ആദായ നികുതി വകുപ്പ് മരവിപ്പിച്ച അക്കൗണ്ട് ഉൾപ്പെടെ സിപിഎമ്മിന്റെ 81 അക്കൗണ്ടുകളിലും ഇഡി പരിശോധന നടത്തും.

Related Articles

Latest Articles