Sunday, December 21, 2025

കരുവന്നൂർ ബാങ്ക് കൊള്ള; ഇ ഡി അറസ്റ്റ് ചെയ്ത പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

എറണാകുളം: കരുവന്നൂർ ബാങ്ക് കൊള്ളയിൽ ഇ ഡി അറസ്റ്റ് ചെയ്ത പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കേസിൽ സിപിഎം കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ, ബാങ്ക് മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി ഇന്ന് വിധി പറയുന്നത്. കലൂർ പിഎംഎൽഎ കോടതിയാണ് വിധി പറയുക.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മൂന്നാം പ്രതിയാണ് അരവിന്ദാക്ഷൻ. നാലാം പ്രതിയാണ് ജിൽസ്. ഇരുവർക്കുമെതിരെ ഇഡി കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. രേഖകൾ മുദ്രവച്ച കവറിൽ കലൂർ പിഎംഎൽഎ കോടതിയ്‌ക്ക് കൈമാറുകയും ചെയ്തു. ഇതുകൂടി പരിശോധിച്ച ശേഷമാകും ജാമ്യാപേക്ഷയിൽ കോടതി വിധി പറയുക.

അതേസമയം, കേസിൽ രേഖകൾ കൈമാറണമെന്ന പെരിങ്ങണ്ടൂർ ബാങ്കിന്റെ ആവശ്യത്തിൽ തടസ ഹർജിയും ഇഡി ഇന്ന് ഫയൽ ചെയ്യും. പെരിങ്ങണ്ടൂർ ബാങ്കിന്റെ പരാതി ഫയലിൽ സ്വീകരിക്കണമോ എന്നതിൽ ഉത്തരവ് പറയുന്നത് നാളെ പരിഗണിക്കും.

Related Articles

Latest Articles