Saturday, December 20, 2025

പുതിയങ്ങാടിയിലെ കള്ളവോട്ട്: കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കാസര്‍ഗോഡ്: കാസര്‍ഗോഡ് മണ്ഡലത്തിലെ കല്യാശേരി പുതിയങ്ങാടിയിൽ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന പരാതിയിൽ ജില്ലാ കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആരോപണ വിധേയരായ മുഹമ്മദ് ഫായിസിൽ നിന്നും ആഷിഖിൽ നിന്നും വിശദീകരണം തേടിയ ശേഷമായിരിക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

കഴിഞ്ഞ ദിവസം വെബ്‍സ്ട്രമിങ് ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇരുവരും കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയിരുന്നു. മുഹമ്മദ് ഫായിസ് രണ്ട് ബൂത്തുകളിൽ വോട്ട് ചെയ്തെന്നാണ് കണ്ടെത്തിയത്.

അതേസമയം തിയങ്ങാടിയിലെ 69, 70 ബൂത്തുകളിൽ കള്ളവോട്ട് നടന്നിട്ടില്ല. ദൃശ്യങ്ങളിൽ ഉള്ള ആഷിക് ചെയ്തത് കള്ള വോട്ടല്ലെന്ന് മുസ്ലീം ലീഗ് അവകാശപ്പെട്ടിരുന്നു. ഐഡന്റിറ്റി കാര്‍ഡ് മറന്നതിനാൽ ആഷിക്ക് ബൂത്തിൽ നിന്നു ഇറങ്ങുകയായിരുന്നു. പിന്നീട് തിരികെ വന്നു വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് കള്ളവോട്ടെന്ന നിലയില്‍ പ്രചരിപ്പിക്കുന്നതെന്നും ലീഗ് പ്രതികരിച്ചിരുന്നു. ബൂത്തുകളിൽ വോട്ട് ചെയ്യുന്നതായി മറ്റൊരു ദൃശ്യത്തിൽ ഉള്ള മുഹമ്മദ് ഫായിസ് ലീഗ് പ്രവർത്തകൻ അല്ലെന്നും മുസ്ലീം ലീഗ് പറയുന്നു. ഇയാൾ ഇടത് അനുഭാവി ആണെന്നാണ് ലീഗിന്‍റെ വിശദീകരണം.

Related Articles

Latest Articles