കാസർഗോഡ് : ബിജെപി ജില്ലാ കമ്മിറ്റി ഓഫിസായ താളിപടുപ്പിലെ ശ്യാമപ്രസാദ് മുഖർജി മന്ദിരത്തിൽ തീപിടിത്തം .ഇന്നലെ ഉച്ചയോടെ ഓഫിസിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട സമീപവാസികൾ പാർട്ടി നേതാക്കളെ വിവരം അറിയിക്കുക ആയിരുന്നു . തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി ഇന്നലെ ഓഫിസ് അവധിയായതിനാൽ പ്രവർത്തകർ ഇല്ലായിരുന്നു , അതിനാൽ വലിയ അപകടം ഒഴിവായി.
ഓഫിസിന്റെ താഴത്തെ നിലയിൽ സൂക്ഷിച്ചിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ, കടലാസുകൾ, പൈപ്പുകൾ, ഇലക്ട്രിക് സ്വിച്ച് ബോർഡ്, വയറിങ്, തുടങ്ങിയവ കത്തിനശിച്ചെന്നും തീപിടിത്തത്തിൽ 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായും ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നു പറയുന്നു. തീപിടിത്തത്തിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

