ദില്ലി : കാശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പൂര്‍ണപിന്തുണ അറിയിച്ച് 15മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ട്രാക്ക് ദി ട്രൂത്ത്. പ്രധാനന്ത്രിക്ക് എഴുതിയ തുറന്ന കത്തിലാണ് കൂട്ടായ്മയിലെ അംഗങ്ങള്‍ പ്രധാനമന്ത്രിയെ അഭിനന്ദനം അറിയിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷമായി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കാശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ നടത്തിയ ധീരവും ശക്തവുമായ ശ്രമങ്ങളെ പിന്തുണച്ച് കൊണ്ടാണ് കത്താരംഭിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അഭിമാനകരമായ നേട്ടമാണ് കൈവരിച്ചത്. കാശ്മീര്‍ താഴ്‌വരയില്‍ ആരുടേയും ജീവനും സ്വത്തിനും നഷ്ടം വരാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് ഭരണഘടനയുടെ മുന്നൂറ്റി എഴുപതാം വകുപ്പ് റദ്ദാക്കാന്‍ എടുത്ത തീരുമാനത്തെ ചരിത്രപരം എന്നാണ് വിശേഷിപ്പിക്കേണ്ടതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ ഭരണഘടന നിലവില്‍ വന്ന 1950 മുതല്‍ കാശ്മീര്‍ നമ്മുടെ അവിഭാജ്യഘടകമാകണമെന്ന ഓരോ ഇന്ത്യാക്കാരന്റെയും
മോഹസാക്ഷാത്ക്കാരമാണ് മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്.
ഓരോ കാശ്മീരുകാരനും നെഞ്ച് നിവര്‍ത്തി നിന്ന് ഞാന്‍ ഒരിന്ത്യാക്കാരനാണന്ന് ഇനി അഭിമാനത്തോടെ പറയാമെന്ന് ട്രാക്ക് ദി ട്രൂത്ത് വ്യക്തമാക്കുന്നു. 2019 ഓഗസ്റ്റ് 5 ന് ശേഷം കാശ്മീരില്‍ തീവ്രവാദി ആക്രമണങ്ങളും കുറ്റകൃത്യങ്ങളും കുറഞ്ഞതായി കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാനും ഇപ്പോള്‍ ഉത്തരംമുട്ടിയ അവസ്ഥയിലാണ്. കാശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ദശാബ്ദങ്ങളായി നിരന്തരം ഇടപെടുമായിരുന്ന ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളും പടിഞ്ഞാറന്‍ രാജ്യങ്ങളും ഇക്കാര്യത്തില്‍ ഇടപെടാന്‍ അവസരം ഒരുക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളേയും കൂട്ടായ്മ അഭിനന്ദിച്ചു. കാശ്മീരിന്റെ സാമ്പത്തിക വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയട്ടെയെന്നും ആശംസിച്ചാണ് ട്രാക്ക് ദി ട്രൂത്ത് കത്ത്് അവസാനിപ്പിക്കുന്നത്. കാശ്മീരില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പദ്ധതികളുടെ വിശദാംശങ്ങളും കത്തില്‍ ചേര്‍ത്തിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…