മുസാഫറാബാദ്: പാക് അധിനിവേശ കശ്മീരിന്റെ ഭരണഘടനാ പദവി എടുത്തു മാറ്റാൻ ശ്രമിക്കുന്നതിനെതിരെ യുണൈറ്റഡ് കശ്മീർ പീപ്പിൾസ് പാർട്ടി രംഗത്ത്.പാകിസ്ഥാന്റെ കടന്നു കയറ്റത്തിനെതിരെ വ്യാപക പ്രതിഷേധം നടത്താനൊരുങ്ങുകയാണ് പ്രദേശം. ഈ മേഖലയുടെ ഭരണ ഘടന ഭേദഗതി മാറ്റാനാണ് പാക്കിസ്ഥാൻ ഉദ്ദേശിക്കുന്നത്. നിലവിൽ ഈ പ്രദേശത്തു നില നിൽക്കുന്ന ഭരണ സംവിധാനങ്ങൾക്ക് ഭീഷണിയായിരിക്കും പാകിസ്ഥാന്റെ ഈ തീരുമാനമെന്ന് യു കെ പി എൻ പിയുടെ നേതൃത്വം വ്യക്തമാക്കി.
ഭരണഘടനയുടെ 15-ാം ഭേദഗതിയാണ് ഇപ്പോൾ നിർണ്ണയിക്കാൻ പോകുന്നത്. 75 വർഷത്തിനിടയിൽ ഈ പ്രദേശത്തിന്റെ ഭരണഘടനാ ഭേദഗതി പദവി നിർണയിക്കാനുള്ള 24-ാമത്തെ ശ്രമമാണിത്. പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഉന്നതതല സമിതിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടക്കുക. ഈ പ്രദേശത്തെ ഇനി മുതൽ പാക്കിസ്ഥാൻ സർക്കാരിന്റെ ഭാഗമാക്കാനാണ് തീരുമാനം എന്ന് ഔദ്യോഗിക സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഈ പ്രവർത്തനത്തിന് ആഭ്യന്തര മന്ത്രി, ധന മന്ത്രി ,വിദേശകാര്യ മന്ത്രി എന്നിവരുടെ നിർദേശം ഉൾക്കൊണ്ടായിരിക്കും പുതിയ വ്യവസ്ഥിതി നിലവിൽ വരുത്തുക.
ഭരണഘടനയിൽ ഭേദഗതി വരുത്തിയാൽ അന്തിമ തീരുമാനം പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടേതായിരിക്കും. നിലവിൽ ഈ പ്രദേശത്ത് നിലനിൽക്കുന്ന നിയമപരവും രാഷ്‌ട്രീയ പരവുമായ എല്ലാ പദവികളും എടുത്തു മാറ്റും. തീരുമാനത്തെ പി ഒ കെ പ്രദേശത്തുള്ളവർ ഭയപ്പെടുന്നു. മുൻപ് ഗവണ്മെന്റ് അധികാരത്തിനു കീഴിൽ നിരവധി പേരെ പാകിസ്താൻ ഭരണകൂടം കൊന്നൊടുക്കിയിരുന്നു. പാകിസ്ഥാന്റെ കരിനിയത്തിനെതിരെ വ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് യു കെ പി എൻ പി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…