Friday, April 26, 2024
spot_img

പാകിസ്ഥാന്റെ കടന്നു കയറ്റത്തിനെതിരെ വ്യാപക പ്രതിഷേധം; ഭരണഘടനയിലെ 15-ാം ഭേദഗതിക്കെതിരെ എതിർപ്പ് പ്രകടിപ്പിച്ച് മേഖലയിലെ ജനങ്ങൾ

മുസാഫറാബാദ്: പാക് അധിനിവേശ കശ്മീരിന്റെ ഭരണഘടനാ പദവി എടുത്തു മാറ്റാൻ ശ്രമിക്കുന്നതിനെതിരെ യുണൈറ്റഡ് കശ്മീർ പീപ്പിൾസ് പാർട്ടി രംഗത്ത്.പാകിസ്ഥാന്റെ കടന്നു കയറ്റത്തിനെതിരെ വ്യാപക പ്രതിഷേധം നടത്താനൊരുങ്ങുകയാണ് പ്രദേശം. ഈ മേഖലയുടെ ഭരണ ഘടന ഭേദഗതി മാറ്റാനാണ് പാക്കിസ്ഥാൻ ഉദ്ദേശിക്കുന്നത്. നിലവിൽ ഈ പ്രദേശത്തു നില നിൽക്കുന്ന ഭരണ സംവിധാനങ്ങൾക്ക് ഭീഷണിയായിരിക്കും പാകിസ്ഥാന്റെ ഈ തീരുമാനമെന്ന് യു കെ പി എൻ പിയുടെ നേതൃത്വം വ്യക്തമാക്കി.

ഭരണഘടനയുടെ 15-ാം ഭേദഗതിയാണ് ഇപ്പോൾ നിർണ്ണയിക്കാൻ പോകുന്നത്. 75 വർഷത്തിനിടയിൽ ഈ പ്രദേശത്തിന്റെ ഭരണഘടനാ ഭേദഗതി പദവി നിർണയിക്കാനുള്ള 24-ാമത്തെ ശ്രമമാണിത്. പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഉന്നതതല സമിതിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടക്കുക. ഈ പ്രദേശത്തെ ഇനി മുതൽ പാക്കിസ്ഥാൻ സർക്കാരിന്റെ ഭാഗമാക്കാനാണ് തീരുമാനം എന്ന് ഔദ്യോഗിക സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഈ പ്രവർത്തനത്തിന് ആഭ്യന്തര മന്ത്രി, ധന മന്ത്രി ,വിദേശകാര്യ മന്ത്രി എന്നിവരുടെ നിർദേശം ഉൾക്കൊണ്ടായിരിക്കും പുതിയ വ്യവസ്ഥിതി നിലവിൽ വരുത്തുക.

ഭരണഘടനയിൽ ഭേദഗതി വരുത്തിയാൽ അന്തിമ തീരുമാനം പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടേതായിരിക്കും. നിലവിൽ ഈ പ്രദേശത്ത് നിലനിൽക്കുന്ന നിയമപരവും രാഷ്‌ട്രീയ പരവുമായ എല്ലാ പദവികളും എടുത്തു മാറ്റും. തീരുമാനത്തെ പി ഒ കെ പ്രദേശത്തുള്ളവർ ഭയപ്പെടുന്നു. മുൻപ് ഗവണ്മെന്റ് അധികാരത്തിനു കീഴിൽ നിരവധി പേരെ പാകിസ്താൻ ഭരണകൂടം കൊന്നൊടുക്കിയിരുന്നു. പാകിസ്ഥാന്റെ കരിനിയത്തിനെതിരെ വ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് യു കെ പി എൻ പി.

Related Articles

Latest Articles