Monday, December 15, 2025

ഭാരത് മാതാ കീ ജയ് വിളിച്ച് ത്രിവർണ്ണ പതാകയേന്തി കശ്മീരി യുവാക്കൾ; വൈറലായി വീഡിയോ !!

രാജ്യം നാളെ 77 മത് സ്വാതന്ത്യദിനം ആഘോഷിക്കുകയാണ്. ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷവും വിപുലമായി ആഘോഷിക്കാനാണ് രാജ്യം പദ്ധതിയിടുന്നത്. അതേസമയം, 77-ാമത് സാതന്ത്ര്യദിനം ആഘോഷിക്കാൻ ജമ്മു കാശ്മീരും ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം വിപുലമായാണ് കശ്മീർ ജനത സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ഇപ്പോഴിതാ, സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി ദോഡ ജില്ലയിലെ ഗണപത് പാലം ത്രിവർണ്ണ പതാകയുടെ അതേ നിറത്തിലുള്ള ലൈറ്റിംഗ് കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ഈ ഗണപത് പാലത്തിൽ കൈകളിൽ ത്രിവർണ്ണ പതാകയേന്തി ഭാരത് മാതാ കീ ജയ് എന്ന് ആവേശത്തൊടെ വിളിച്ച് നടന്നു പോകുന്ന കശ്മീരി യുവാക്കളുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ത്രിവർണ്ണ പതാക വഹിച്ചു കൊണ്ടുള്ള തിരംഗ റാലി കശ്മീരിൽ സംഘടിപ്പിച്ചിരുന്നു. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഫ്‌ലാഗ് ഓഫ് ചെയ്ത റാലി, ഷെർ-ഇ-കശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ നിന്ന് ആരംഭിച്ച് ദാൽ തടാകത്തിന്റെ തീരത്തുള്ള ബൊട്ടാണിക്കൽ ഗാർഡനിലാണ് സമാപിച്ചത്. ഇന്ന് ജമ്മു കശ്മീരിന്റെ ആകാശം ത്രിവർണ്ണ പതാകയാൽ തിളങ്ങുന്നു. ഇന്ന് കശ്മീരിലെ യുവാക്കൾ അവരുടെ കൈകളിൽ ത്രിവർണ്ണ പതാക വഹിക്കുകയാണ്. ജനങ്ങളുടെ ഹൃദയങ്ങളിൽ ആവേശം നിറയ്‌ക്കുകയും അവരെ ഒരുമിപ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയെന്നാണ് റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് ഗവർണർ പറഞ്ഞത്.

Related Articles

Latest Articles