ജമ്മു ശ്മീരില്‍ മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്മാർ പിടിയിലായി.ബുദ്ഗാം ജില്ലയില്‍ നിന്നാണ് ഭീകരരെ പിടികൂടിയത്. മുഹമ്മദ് യൂസഫ് ദാര്‍, അബ്ദുള്‍ മജീദ് മിര്‍, റിയാസ് അഹമ്മദ് ബസ്മതി എന്നിവരാണ് അറസ്റ്റിലായത്.ഗ്രനേഡുകളും എകെ-47 ഗ്രൗണ്ട്‌സും ഡിറ്റണേറ്ററുകളും ഉള്‍പ്പെടെ നിരവധി ആയുധശേഖരങ്ങളും മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തു.ശ്രീനഗര്‍, ബുദ്ഗാം ജില്ലകളെ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
പ്രദേശത്ത് ഭീകര സാന്നിദ്ധ്യമുള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫും ബുദ്ഗാം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരര്‍ പിടിയിലായിരിക്കുന്നത്.
ശ്രീനഗറില്‍ നടന്ന ഗ്രനേഡ് ആക്രമണങ്ങളുടെ സൂത്രധാരന്മാരാണ് പിടിയിലായ ഭീകരര്‍.നിരവധി പാകിസ്ഥാന്‍ ഇടനിലക്കാരുമായി ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നു. ലഷ്‌കര്‍ ഇ ത്വയ്ബ സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനും ഇവര്‍ സഹായം നല്‍കിയിരുന്നു എന്നും റിപ്പോർട്ടുണ്ട് .
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…