Saturday, December 20, 2025

ഇത്തവണത്തെ ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പിന് കശ്യപ് വർമ്മയും, മൈഥിലി കെ വർമ്മയും; ഒക്ടോബർ പതിനേഴിന് സന്നിധാനത്തേക്ക് തിരിക്കും

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരുടെ നറുക്കെടുപ്പിനായി ഈ വർഷം
പന്തളം കൊട്ടാരത്തിൽ നിന്നും കശ്യപ് വർമ്മയേയും മൈഥിലി കെ വർമ്മയേയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജ അംഗീകാരം നൽകി.

2011 ലെ സുപ്രീം കോടതിയുടെ ഉത്തരവിൻ പ്രകാരം റിട്ട: ജസ്റ്റിസ് കെ.ടി.തോമസ്സിന്റെ മീഡിയേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പന്തളം കൊട്ടാരം വലിയ തമ്പുരാൻ നിദ്ദേശിക്കുന്ന കുട്ടികളെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുക്കാൻ അയക്കുന്നത്.

പന്തളം നടുവിലെ മാളിക കൊട്ടാരത്തിൽ മുൻ രാജ പ്രതിനിധി പ്രദീപ് കുമാർ വർമ്മയുടെ മകൾ പൂജ വർമ്മ. (കൃഷ്ണവിലാസം കൊട്ടാരം മാവേലിക്കര വലിയകൊട്ടാരം) – ശൈലേന്ദ്ര വർമ്മ (പാലിയക്കര കൊട്ടാരം തിരുവല്ല ) ദമ്പതികളുടെ മകൻ കശ്യപ് വർമ്മ ശബരിമല മേൽശാന്തിയെ നറുക്കെടുക്കും. കശ്യപ് വർമ്മ ഡിജിറ്റാലിസ് പ്രൈമറി സ്കൂൾ,അൽമേർ നെതർലാൻഡ്‌സ് അഞ്ചാംക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരി ചിന്മയി വർമ്മ

പന്തളം മുണ്ടയ്ക്കൽ കൊട്ടാരത്തിലെ മുൻ രാജ പ്രതിനിധി ശ്രീ രാഘവവർമ്മയുടെ മകൾ ശ്രുതി ആർ വർമ്മ – കേരള വർമ്മ. സി . കെ (ചാഴുർ കോവിലകം ) ദമ്പതികളുടെ മകൾ മൈഥിലി കെ വർമ്മ മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുക്കും. മൈഥിലി കെ വർമ്മ ബാഗ്ലൂർ സംഹിത അക്കാദമി സ്കൂളിൽ നാലാം ക്ലാസ് വിദ്യർത്ഥിനിയാണ്. സഹോദരൻ മാധവ് കെ വർമ്മ.

പന്തളം കൊട്ടാരം വലിയ തമ്പുരാന്റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി ഒക്ടോബർ 17ന് ഉച്ചയ്ക്ക് തിരുവാഭരണ മാളികയുടെ മുൻപിൽ വെച്ച് കെട്ട് നിറച്ച് വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനത്തിനുശേഷം സംഘം പ്രതിനിധികളുടെയും ( വൈസ് പ്രസിഡന്റ് അരുൺകുമാർ ,കമ്മിറ്റി അംഗം കേരളം വർമ്മ) രക്ഷിതാക്കളുടെയും ഒപ്പം സന്നിധാനത്തേക്ക് യാത്ര തിരിക്കും.

Related Articles

Latest Articles