ശ്രീനഗർ : ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികര്‍ക്ക് വീരമൃത്യു. ആറ് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്.
വൈകുന്നേരം ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞതിന് പിന്നാലെ വെടിയുതിർക്കുകയായിരുന്നു. സൈന്യത്തിന്റെ ശക്തമായ പ്രത്യാക്രമണത്തിൽ ഭീകരർ വനത്തിലേക്ക് മറഞ്ഞു. പിന്നാലെ മേഖലയിലേക്ക് കൂടുതൽ സൈനികരെത്തി. കഴിഞ്ഞ ദിവസം രജൗരി, കുൽഗാം മേഖലകളിൽ ഭീകരാക്രമണം ഉണ്ടായിരുന്നു. രണ്ടിടങ്ങളിലായി രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും, 6 ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.

