ഇടുക്കി: കട്ടപ്പന ഗവൺമെന്റ് കോളജിൽ പ്രിൻസിപ്പലിനെ എസ്എഫ്‌ഐ പ്രവർത്തകർ പൂട്ടിയിട്ടു. കോളജ് യൂണിയൻ ചെയർമാൻ കെ.ബി.ജിഷ്ണുവിനെ എട്ടു ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തതിനാണ് വിദ്യാർത്ഥി സംഘടനയുടെ ഇത്തരത്തിലെ പ്രതിഷേധം. സസ്‌പെൻഷൻ കാലാവധി 5 ദിവസമായി കുറച്ചതോടെ വിദ്യാർഥികൾ പ്രതിഷേധം അവസാനിപ്പിച്ചു.
ഇന്നലെ വൈകീട്ട് ആറു മണിക്ക് ഗേൾസ് ഹോസ്റ്റലിൽ എത്തിയ രണ്ട് വിദ്യാർഥിനികളെ താമസിച്ച് എത്തിയതിനാൽ കയറ്റാനാകില്ലെന്ന് വാർഡൻ പറഞ്ഞു . ഇത് ചോദ്യം ചെയ്യാനെത്തിയ യൂണിയൻ ചെയർമാൻ ജിഷ്ണുവും, എസ് എഫ് ഐ അംഗമായ രഞ്ജിത്തും വാർഡനുമായി വാക്കുതർക്കത്തിലേർപ്പെട്ടു. ഇതേ തുടർന്നാണ് ഇരുവരെയും എട്ട് ദിവസത്തേക്ക് കോളജ് പ്രിൻസിപ്പൽ പ്രൊഫ.വി.കണ്ണൻ സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന് പ്രിൻസിപ്പാൾ നിലപാടെടുത്തതോടെ പ്രശ്‌നപരിഹാരത്തിന് എത്തിയ പോലീസും വിദ്യാർത്ഥികളും തമ്മിൽ വൻ സംഘർഷത്തിലാകുകയും പ്രിൻസിപ്പിളിനെ പൂട്ടിയിടുകയും ചെയ്തു.

