ഐഎസ്എല്ലില്‍ ഫൈനലിലേക്ക് മുന്നേറി (Kerala Blasters) കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ജംഷഡ്പൂര്‍ എഫ്‌സിയെ ആവേശകരമായ പോരാട്ടത്തില്‍ ഇരുപാദങ്ങളിലുമായി നടന്ന സെമി ഫൈനലില്‍ 2-1നു വീഴ്ത്തിയാണ് മഞ്ഞപ്പട ഫൈനലിലേക്ക് മുന്നേറിയത്. മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
2016നു ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. രണ്ടാംപാദ സെമിയില്‍ 18ാം മിനിറ്റില്‍ ഉറുഗ്വേയ്ന്‍ മിഡ്ഫീല്‍ഡര്‍ അഡ്രിയാന്‍ ലൂണയുടെ കിടിലന്‍ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ 50ാം മിനിറ്റില്‍ ജെംഷഡ്പൂര്‍ തിരിച്ചടിച്ചു.പ്രണോയ് ഹോള്‍ദര്‍ ആണ് ജെംഷഡ്പൂരിനായി സ്‌കോര്‍ ചെയ്തത്. നാളെ എടികെ മോഹൻ ബഗാനും, ഹൈദരാബാദ് എഫ് സിയും തമ്മിൽ നടക്കാനിരിക്കുന്ന രണ്ടാം പാദ സെമിക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ എതിരാളിയാരെന്ന ചിത്രം വ്യക്തമാകും.
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…
ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ…
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…