Thursday, September 24, 2026

‘കരുത്ത് കാട്ടി കൊമ്പന്മാർ’; ഐഎസ്എൽ ജെംഷഡ്പൂർ എഫ്‌സിയെ തകർത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ

ഐഎസ്എല്ലില്‍ ഫൈനലിലേക്ക് മുന്നേറി (Kerala Blasters) കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ജംഷഡ്പൂര്‍ എഫ്‌സിയെ ആവേശകരമായ പോരാട്ടത്തില്‍ ഇരുപാദങ്ങളിലുമായി നടന്ന സെമി ഫൈനലില്‍ 2-1നു വീഴ്ത്തിയാണ് മഞ്ഞപ്പട ഫൈനലിലേക്ക് മുന്നേറിയത്. മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.

https://twitter.com/KeralaBlasters/status/1503765781502644224

2016നു ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. രണ്ടാംപാദ സെമിയില്‍ 18ാം മിനിറ്റില്‍ ഉറുഗ്വേയ്ന്‍ മിഡ്ഫീല്‍ഡര്‍ അഡ്രിയാന്‍ ലൂണയുടെ കിടിലന്‍ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ 50ാം മിനിറ്റില്‍ ജെംഷഡ്പൂര്‍ തിരിച്ചടിച്ചു.പ്രണോയ് ഹോള്‍ദര്‍ ആണ് ജെംഷഡ്പൂരിനായി സ്‌കോര്‍ ചെയ്തത്. നാളെ എടികെ മോഹൻ ബഗാനും, ഹൈദരാബാദ് എഫ് സിയും തമ്മിൽ നടക്കാനിരിക്കുന്ന രണ്ടാം പാദ സെമിക്ക് ശേഷം കേരള‌ ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ എതിരാളിയാരെന്ന ചിത്രം വ്യക്തമാകും.

Related Articles

Latest Articles