Saturday, September 26, 2026

ഗോവയെ സമനിലയില്‍ തളച്ച്‌ ബ്ലാസ്‌റ്റേഴ്‌സ്; മത്സരത്തിൽ പിറന്നത് എട്ട് ​ഗോളുകൾ; ഐഎസ്എല്ലിലെ അവസാന മത്സരത്തിൽ കണ്ടത് കൊമ്പന്മാരുടെ ഗംഭീര തിരിച്ചുവരവ്

ഐ എസ് എൽ (ISL) ലീഗ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ആവേശകരമായ സമനില. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ബ്ലാസ്‌റ്റേഴ്‌സിനെതിരേ രണ്ടാം പകുതിയില്‍ ഗോവ ലീഡെടുത്തു. എന്നാല്‍ അവസാന സമയത്ത് രണ്ട് ഗോള്‍ മടക്കി ബ്ലാസ്‌റ്റേഴ്‌സ് ആവേശ സമനില നേടിയെടുക്കുകയായിരുന്നു.

എട്ടു ഗോള്‍ പിറന്ന മത്സരത്തില്‍ ഇരു ടീമും നാലു ഗോള്‍ വീതം നേടി. ഗോവയ്ക്കായി ഐറം കബ്രേറ ഹാട്രിക്ക് നേടി. ബ്ലാസ്റ്റേഴ്‌സ് നേരത്തെ തന്നെ സെമി ഉറപ്പിച്ചിരിന്നു. സെമി ഫൈനൽ ഉറപ്പിച്ചതിനാൽ പ്രധാന താരങ്ങളിൽ പലർക്കും വിശ്രമം നൽകിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ആദ്യ പകുതിയില്‍ തന്നെ കേരളാ ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളിന്റെ ലീഡ് നേടിയിരുന്നു.ലീഗിലെ അവസാന മല്‍സരത്തില്‍ ജോര്‍ജ്ജ് പെരേരാ ഡയസ്സ് ബ്ലാസ്റ്റേഴ്‌സിനായി ഇരട്ട ഗോള്‍ നേടി. 10, 25 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. 2016ന് ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് സെമിയിലെത്തുന്നത്.

Related Articles

Latest Articles