മുംബൈ: ഐപിഎല്ലിനിടെ പരിക്കേറ്റ കേദര്‍ ജാദവ് ലോകകപ്പ് കളിക്കുമെന്ന് സ്ഥിരീകരണം. മുഖ്യ സെലക്ടര്‍ എം എസ് കെ പ്രസാദാണ് ഇക്കാര്യം വ്യക്തമാക്കിയത്. തോളിനേറ്റ പരിക്ക് ഭേദമായെന്നും ജാദവ് ആരോഗ്യം വീണ്ടെടുത്തെന്നും പ്രസാദ് പറഞ്ഞു.
തിങ്കളാഴ്ച ലഭിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം ജാദവ് പൂര്‍ണ ആരോഗ്യവാനാണ്, റിപ്പോര്‍ട്ടില്‍ ടീം മാനേജ്‌മെന്റും സെലക്ടര്‍മാരും സംതൃപ്തരാണ്. ഇതോടെ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ജാദവ് കളിക്കുമെന്ന് ഉറപ്പായി. ബുധനാഴ്ച്ച ഇന്ത്യന്‍ ടീമിനൊപ്പം കേദര്‍ ഇംഗ്ലണ്ടിലേക്ക് പറക്കും.
കേദർ ജാദവ് കളിക്കുമെന്ന് ഉറപ്പായതോടെ നേരത്തെ പ്രഖ്യാപിച്ച പതിനഞ്ചംഗ ടീമില്‍ ഇന്ത്യ മാറ്റം വരുത്തില്ലെന്ന് ഏതാണ്ട് ഉറപ്പായി. ടീമില്‍ മാറ്റം വരുത്താനുള്ള അവസാന തിയ്യതി മെയ് 23-ആണ്.

