kedharnath-and-badrinath-temples-to-close-for-solar-eclipse
ഉത്തരാഖണ്ഡ് : ഭാഗിക സൂര്യഗ്രഹണം ഇന്ന് .ഇതേ തുടർന്ന് കേദാര്‍നാഥ് ബദരീനാഥ് ക്ഷേത്രങ്ങള്‍ ഇന്ന് വൈകുന്നേരം അടയ്ക്കും. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ സൂര്യഗ്രഹണം കാണാം. ഒരു ദശാബ്ദത്തിനിടെ ഇന്ത്യയില്‍ ആദ്യമായാണ് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്നത്. മാത്രമല്ല, അടുത്ത പത്ത് വര്‍ഷത്തേക്ക് ഇന്ത്യയില്‍ ഇനിയൊരു ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുകയുമില്ല. സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ കൃത്യമായി വിന്യസിക്കാതിരിക്കുകയും, സൂര്യന്റെ ഉപരിതലത്തിന്റെ ഒരു ചെറിയ ഭാഗത്ത് ഇരുണ്ട നിഴൽ വീഴുന്നതായി തോന്നുകയും ചെയ്യുമ്പോഴാണ് ഒരു ഭാഗിക സൂര്യഗ്രഹണം സംഭവിക്കുന്നത്.. ഇന്ത്യ ഇന്ന് അപൂര്‍വമായ ആകാശ സംഭവങ്ങളിലൊന്നിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്.
വൈകിട്ട് ഗ്രഹണം കഴിഞ്ഞാല്‍ കേദാര്‍നാഥ്, ബദരീനാഥ് ക്ഷേത്രത്തിനകത്ത് പൂജ നടക്കും. വൈകിട്ട് 5.32ന് ക്ഷേത്രങ്ങള്‍ പൂജകള്‍ക്കായി വീണ്ടും തുറക്കും. കേദാര്‍നാഥ്-ബദരീനാഥ് ക്ഷേത്ര കമ്മിറ്റിയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചതനുസരിച്ച്, രാവിലെയുള്ള പൂജകള്‍ക്ക് ശേഷം പുലര്‍ച്ചെ 4:15 ന് ക്ഷേത്രനടകള്‍ അടച്ചിരുന്നു. വൈകീട്ട് 5.32-ന് ക്ഷേത്ര നടകള്‍ വീണ്ടും തുറക്കുകയും 6.15-ന് സന്ധ്യാ പൂജ നടത്തുകയും ചെയ്യും.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…