Friday, April 19, 2024
spot_img

ഭാഗിക സൂര്യഗ്രഹണം; കേദാര്‍നാഥ് ബദരീനാഥ് ക്ഷേത്രങ്ങള്‍ ഇന്ന് വൈകുന്നേരം അടയ്ക്കും

ഉത്തരാഖണ്ഡ് : ഭാഗിക സൂര്യഗ്രഹണം ഇന്ന് .ഇതേ തുടർന്ന് കേദാര്‍നാഥ് ബദരീനാഥ് ക്ഷേത്രങ്ങള്‍ ഇന്ന് വൈകുന്നേരം അടയ്ക്കും. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ സൂര്യഗ്രഹണം കാണാം. ഒരു ദശാബ്ദത്തിനിടെ ഇന്ത്യയില്‍ ആദ്യമായാണ് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്നത്. മാത്രമല്ല, അടുത്ത പത്ത് വര്‍ഷത്തേക്ക് ഇന്ത്യയില്‍ ഇനിയൊരു ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുകയുമില്ല. സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ കൃത്യമായി വിന്യസിക്കാതിരിക്കുകയും, സൂര്യന്റെ ഉപരിതലത്തിന്റെ ഒരു ചെറിയ ഭാഗത്ത് ഇരുണ്ട നിഴൽ വീഴുന്നതായി തോന്നുകയും ചെയ്യുമ്പോഴാണ് ഒരു ഭാഗിക സൂര്യഗ്രഹണം സംഭവിക്കുന്നത്.. ഇന്ത്യ ഇന്ന് അപൂര്‍വമായ ആകാശ സംഭവങ്ങളിലൊന്നിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്.

വൈകിട്ട് ഗ്രഹണം കഴിഞ്ഞാല്‍ കേദാര്‍നാഥ്, ബദരീനാഥ് ക്ഷേത്രത്തിനകത്ത് പൂജ നടക്കും. വൈകിട്ട് 5.32ന് ക്ഷേത്രങ്ങള്‍ പൂജകള്‍ക്കായി വീണ്ടും തുറക്കും. കേദാര്‍നാഥ്-ബദരീനാഥ് ക്ഷേത്ര കമ്മിറ്റിയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചതനുസരിച്ച്, രാവിലെയുള്ള പൂജകള്‍ക്ക് ശേഷം പുലര്‍ച്ചെ 4:15 ന് ക്ഷേത്രനടകള്‍ അടച്ചിരുന്നു. വൈകീട്ട് 5.32-ന് ക്ഷേത്ര നടകള്‍ വീണ്ടും തുറക്കുകയും 6.15-ന് സന്ധ്യാ പൂജ നടത്തുകയും ചെയ്യും.

Related Articles

Latest Articles