മൈക്കൽ ഡാനിനോ
ദില്ലി : സഹസ്രാബ്ദങ്ങളായി ഇന്ത്യൻ നാഗരിക സംസ്കാരങ്ങളുടെ നേട്ടങ്ങൾ വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളിൽ നിന്ന് മാറ്റിനിർത്തുന്നത് തെറ്റായ പ്രത്യയശാസ്ത്രമാണെന്ന് ലോകത്തെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും എൻസിഇആർടി കരിക്കുലർ ഏരിയ ഗ്രൂപ്പിൻ്റെ ചെയർപേഴ്‌സണുമായ മൈക്കൽ ഡാനിനോ. ഇംഗ്ലീഷിന് അമിതമായ മുൻതൂക്കം നൽകുന്ന പ്രവണതയും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്കുള്ള വിദ്യാർത്ഥികളുടെ അഭിനിവേശവും ക്രമേണ കുറയുകയുകയും വേണമെന്നും
ഐഐടി ഗാന്ധിനഗറിലെ ഹ്യൂമാനിറ്റീസ് ആൻ്റ് സോഷ്യൽ സയൻസ് വിഭാഗത്തിലെ വിസിറ്റിംഗ് പ്രൊഫസർ കൂടിയായ ഡാനിനോ പറഞ്ഞു.
ഇന്ത്യൻ വിജ്ഞാനസംവിധാനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും ഇന്ത്യൻ ഭാഷകളിൽ വിദ്യാഭ്യാസം നൽകാനും ലക്ഷ്യമിട്ടുള്ള ദേശീയ പാഠ്യപദ്ധതി ശുപാർശകൾ രാഷ്ട്രീയപരവും പ്രോത്സാഹിപ്പിക്കാനുള്ള പ്രേരണയുമാണെന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“പാഠപുസ്തക വികസന കമ്മീഷനുകൾ പൂർണ സ്വാതന്ത്ര്യത്തോടെയാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയ താത്പര്യങ്ങൾ പാഠപുസ്തകങ്ങളിൽ കടത്തി വിടണമെന്ന് ഞങ്ങളോട് ഒരിക്കലും പറഞ്ഞിട്ടില്ല. സഹസ്രാബ്ദങ്ങളോടെ ഇന്ത്യൻ നാഗരികതയുടെ നേട്ടങ്ങൾ വിദ്യാർത്ഥികളുടെ കാഴ്ചപ്പാടിൽ നിന്ന് മാറ്റി നിർത്തുന്നത് തെറ്റായ പ്രത്യയശാസ്ത്രമാണ്. ഇന്ത്യൻ സംസ്കാരം, പൈതൃകം, തത്വചിന്തകൾ എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ രാജ്യത്തിൻ്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾപ്പെടുത്താത്ത സാഹചര്യത്തിന് ഞാൻ മുമ്പ് ഇന്ത്യയിൽ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഇന്ത്യൻ ഉള്ളടക്കം, ഇന്ത്യൻ സംസ്കാരത്തിൻ്റെ ഉള്ളടക്കം, ഇന്ത്യൻ പൈതൃകം, ഇന്ത്യൻ പാഠം, ഇന്ത്യൻ തത്വചിന്തകൾ, ഇന്ത്യൻ വിജ്ഞാന സമ്പ്രദായങ്ങൾ എന്നിവ വിദ്യാഭ്യാസ സമ്പ്രദായത്തിലെ എല്ലാ തരത്തിലുമുള്ള സ്‌കൂൾ തലങ്ങളിലും ഉന്നത വിദ്യാഭ്യാസ തലങ്ങളിലും നേരത്തെ വരാത്തതിൽ ഞാൻ ആശ്ചര്യപ്പെടുകയാണ്.” -ഡാനിനോ പറഞ്ഞു
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…