Celebrity

നടൻ മഹേഷ് ബാബുവിനെ അബദ്ധത്തിൽ തല്ലി; താൻ മാപ്പുചോദിച്ചു; വെളിപ്പെടുത്തലുമായി നടി കീർത്തി സുരേഷ്

 

രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബു നായകനായി തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് സർക്കാരു വാരി പാട്ട. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളിയായ കീർത്തി സുരേഷാണ് നായിക. ചിത്രീകരണത്തിനിടെ തനിക്ക് പിണഞ്ഞ അബദ്ധം തുറന്നുപറഞ്ഞിരിക്കുകയാണ് കീർത്തി ഇപ്പോൾ. മഹേഷ് ബാബുവിനെ അബദ്ധത്തിൽ തല്ലി എന്നാണ് താരം വെളിപ്പെടുത്തിയത്. ‘സർക്കാരു വാരി പാട്ട’യുടെ പ്രചാരണത്തോടനുബന്ധിച്ച് നടന്ന ഒരു അഭിമുഖത്തിലാണ് കീർത്തി സുരേഷ് ഇക്കാര്യം തുറന്നുപറഞ്ഞത്. സിനിമയുടെ അവസാന ​ഗാനത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം നടന്നത്. ഷൂട്ടിങ്ങിനിടെ തന്റെ ഭാ​ഗത്തുനിന്നും ഏകോപനത്തിൽ ചെറിയ പിഴവുപറ്റി എന്നും മൂന്ന് പ്രാവശ്യമാണ് അദ്ദേഹത്തിന്റെ മുഖത്തടിച്ചതെന്നും തെറ്റുമനസിലാക്കി അപ്പോൾത്തന്നെ മാപ്പുചോദിച്ചുവെന്നും വളരെ കൂളായാണ് മ​ഹേഷ് ബാബു പെരുമാറിയതെന്നും കീർത്തി പറഞ്ഞു.

കേരളമുൾപ്പെടെ തെന്നിന്ത്യയിൽ മൊത്തം വൻ വിജയമായി മാറിയ ‘ഗീതാ ഗോവിന്ദം’ എന്ന ചിത്രത്തിന് ശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് സർക്കാരു വാരി പാട്ട. പരശുറാം പെട്ല കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം മൈത്രി മൂവി മേക്കേഴ്സ്, ജിഎംബി എന്റർടൈൻമെന്റ്, 14 റീൽസ് പ്ലസ് എന്നിവയുടെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവർ സംയുക്തമായി ചേർന്നാണ് നിർമിക്കുന്നത്. അതേസമയം ടോവിനോ തോമസ് നായകനാവുന്ന വാശിയാണ് കീർത്തിയുടേതായി വരാനിരിക്കുന്ന മലയാള ചിത്രം. സെൽവരാഘവൻ നായകനാവുന്ന സാണി കായിധം ആണ് പുറത്തിറങ്ങാനിരിക്കുന്ന കീർത്തിയുടെ തമിഴ് ചിത്രം.

admin

Recent Posts

അന്റാർ‌ട്ടിക്കയിൽ പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ ഭാരതം

'മൈത്രി 2' ഉടൻ! പുത്തൻ ചുവടുവെപ്പുമായി ഭാരതം

7 mins ago

ത​ദ്ദേ​ശ​വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​നം : ഓ​ർ​ഡി​ന​ൻ​സ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഇ​ന്ന് കൈ​മാ​റും

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​ന​ത്തി​നു​ള്ള ഓ​ർ​ഡി​ന​ൻ​സ്, അ​നു​മ​തി​ക്കാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഇ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ കൈ​മാ​റും. വി​ജ്ഞാ​പ​ന ച​ട്ടം…

12 mins ago

ശക്തമായ മഴ ! കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറി ; അരനൂറ്റാണ്ട് പിന്നിടുന്നതിനിടെ ആദ്യമായിട്ടെന്ന് ജീവനക്കാർ

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറി. മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലാണ് വെള്ളം…

32 mins ago

ലോക്സഭ തെരഞ്ഞെടുപ്പ് ആറാംഘട്ടം : പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ദില്ലി : ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൻറെ ആ​റാം​ഘ​ട്ട പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. 58 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് മേ​യ് 25ന് ​ജ​ന​വി​ധി​യെ​ഴു​തുന്നത്.ദില്ലിയിലും ആ​റ്…

37 mins ago

പ്രചരിച്ചത് യഥാർത്ഥ വീഡിയോ .. പോർച്ചുഗലിലും സ്പെയിനിലും ആകാശത്ത് തെളിഞ്ഞത് ഇത്

എടാ മോനെ അത് ഫേക്ക് അല്ല കേട്ടോ ! ആകാശത്തിലെ നീല വെളിച്ചത്തിന്റെ കാരണം കണ്ടെത്തി ശാസ്ത്രലോകം

1 hour ago

ഉണ്ണിമുകുന്ദന്‍ ഫാന്‍സ് ഇന്ത്യ| ന്യൂനപക്ഷ പ്രിവിലേജില്‍ മലയാള സിനിമയില്‍ എന്തും പറയാമോ ?

ക-ഞ്ചാ-വാ-ണ് ല-ഹ-രി-യാ-ണ് എന്നൊക്കെ ആരോപണം വേണ്ടതിലേറെ കേട്ട നടന്‍ ഇങ്ങനെയൊരു പൊതുവേദിയില്‍ സഹപ്രവര്‍ത്തകനെ ഇകഴ്ത്തി സംസാരിക്കുമ്പോള്‍ ഇയാള് ഇത്ര തരം…

10 hours ago