Cinema

വീണ്ടും സ്ക്രീനിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു: മീര ജാസ്മിനെ സ്വാ​ഗതം ചെയ്ത് കീർത്തി സുരേഷ്

മലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയങ്കരിയാണ് മീര ജാസ്‌മിൻ. ഇപ്പോഴിതാ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി. താരത്തിന്റെ രണ്ടാം വരവിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് മീര എത്തുന്നത്. കൂടാതെ ഇനി സിനിമയിൽ സജീവമായി തുടരുമെന്നും നടി പറഞ്ഞിരുന്നു.

ആറു വർഷത്തെ ഇടവേളക്ക് ശേഷം നടി അഭിനയത്തിൽ വീണ്ടും സജീവമാകുകയാണ്. ഇപ്പോഴിതാ മീരാ ജാസ്മിൻ വീണ്ടും സിനിമയിൽ എത്തുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് കീർത്തി സുരേഷ്.

“മീര ജാസ്മിൻ, എന്നത്തേയും പോലെ സുന്ദരിയായിരിക്കുന്നു, സിനിമയിലേക്ക് വീണ്ടും സ്വാഗതം ചേച്ചി, വീണ്ടും സ്ക്രീനിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു,” എന്നാണ് കീർത്തി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. ഇതിനു പിന്നാലെ താരത്തിന്റെ പോസ്റ്റിന് മീര നന്ദിയും അറിയിച്ചിട്ടുണ്ട്.

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്തിടെ പൂർത്തിയായിരുന്നു. മാത്രമല്ല 2016ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലാണ് മുഴുനീള വേഷത്തില്‍ മീര അവസാനമായി മലയാളത്തില്‍ എത്തിയത്. 2018ല്‍ റിലീസ് ചെയ്ത കാളിദാസ് ജയറാം നായകനായ പൂമരം സിനിമയില്‍ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു.

admin

Recent Posts

സതീഷ് കൊടകരയുടെ വിജ്ഞാന ദായകമായ പ്രഭാഷണം ! അർജ്ജുനനും യുവ സമൂഹവും

അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH

31 seconds ago

ആം ആദ്മി പാർട്ടിയുടെ വിശ്വാസ്യത പൂജ്യമല്ല, മൈനസ് ! അരവിന്ദ് കെജ്‌രിവാളിന്റെ യഥാർത്ഥ മുഖം വെളിവായി ; നേതാക്കളെ പോലെ നുണകളുടെ കൂമ്പാരത്താൽ കെട്ടിപ്പൊക്കിയ പാർട്ടിയാണിതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ

ദില്ലി : രാജ്യസഭാ എംപിയായ സ്വാതി മലിവാൾ ആക്രമണത്തിനിരയായ സംഭവത്തിൽ ആം ആദ്മി പാർട്ടിക്കും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ…

7 mins ago

ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് സ്മാരകം നിർമ്മിച്ച് സിപിഎം; പാനൂരിൽ ഈ മാസം 22 ന് എം വി ഗോവിന്ദൻ സ്മാരകം ഉദ്‌ഘാടനം ചെയ്യും!

കണ്ണൂർ: ബോംബ് നിർമ്മാണവും പാർട്ടി പ്രവർത്തനമാണെന്ന പ്രഖ്യാപനത്തോടെ രക്തസാക്ഷി സ്മാരകം നിർമ്മിച്ച് സിപിഎം. പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ…

15 mins ago

ഒടുവിൽ ഗണഗീതവും… ! വീണ്ടും ദീപയുടെ കോപ്പിയടി !

കോപ്പിയടിയിൽ പിഎച്ച്ഡി! ഇത്തവണ പകർത്തിയെഴുതിയത് 'ഗണഗീതം'; ദീപ നിശാന്ത് വീണ്ടും എയറിൽ

40 mins ago

സോളാർ സമരം ഒത്തുതീർപ്പിലൂടെ അവസാനിപ്പിച്ചതിൽ വിശദീകരണം നൽകേണ്ടത് സിപിഎമ്മെന്ന് തിരുവഞ്ചൂർ; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിസന്ധിയിലേക്ക്!

തിരുവനന്തപുരം: സോളാർ സമരം അവസാനിപ്പിച്ചതിന്റെ പിന്നാമ്പുറക്കഥകൾ വിശദീകരിച്ച് മാദ്ധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിരോധത്തിലേക്ക്.…

1 hour ago

പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസ് : പ്രതി രാഹുലിന് രാജ്യം വിടാൻ പോലീസിന്റെ ഒത്താശ ! ബെംഗളൂരു വരെ രക്ഷപ്പെടാൻ സുരക്ഷിതമായ വഴി പറഞ്ഞു നൽകിയത് പോലീസുകാരൻ ; അന്വേഷണം പ്രഖ്യാപിച്ചു

കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതി രാഹുലിന് രക്ഷപെടാൻ പോലീസ് ഒത്താശ നൽകിയതായി റിപ്പോർട്ട്. ബെംഗളൂരു…

2 hours ago