kallambalam
തിരുവനന്തപുരം: കല്ലമ്പലത്ത് തടിപ്പിക്കാൻ കൊണ്ട് വന്ന ആന പാപ്പാനെ കുത്തി കൊന്നു. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. ഒന്നാം പാപ്പാന്‍ ഇടവൂര്‍ക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്.
കപ്പാംവിള മുക്കുകട റോഡില്‍ തടിപിടിക്കാന്‍ കൊണ്ടുവന്നതായിരുന്നു ആനയെ.തടി പിടിയ്‌ക്കുന്നതിനിടെ ആന പെട്ടെന്ന് അക്രമാസക്തനാകുകയായിരുന്നു. തുടർന്ന് അടുത്തു നിന്നിരുന്ന ഉണ്ണിയെ ആന കുത്തി. ഗുരുതരമായി പരിക്കേറ്റ ഉണ്ണി സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു.
പാപ്പാനെ കുത്തിക്കൊന്ന ശേഷം മൃതദേഹത്തിന് അടുത്തു തന്നെ ആന നിന്നു. അതുകൊണ്ടുതന്നെ ദീർഘ നേരത്തെ പരിശ്രമത്തിന് ഒടുവിൽ ആണ് മൃതദേഹം മാറ്റിയത്. പുത്തൻകുളം സ്വദേശി സജി എന്നയാളുടെ കണ്ണൻ എന്ന ആനയാണ് വിരണ്ടത്. എങ്ങനെയാണ് ആന വിരണ്ടത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ആനയെ തുടരുകയാണ് തളയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
മുടങ്ങിക്കിടക്കുന്ന സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഇത് മികച്ച സമയം ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി സംസാരിക്കുന്നു I PALKULANGARA…
ജീവിതത്തിൽ കുറുക്കുവഴികളിലൂടെ നേടുന്ന വിജയം താൽക്കാലികം മാത്രമായിരിക്കും. കഠിനാധ്വാനത്തിലൂടെയും സത്യസന്ധമായ മാർഗ്ഗത്തിലൂടെയും നേടിയെടുക്കുന്ന വിജയത്തിനാണ് നിലനിൽപ്പുള്ളത്.ഋഗ്വേദത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്ന വളരെ…
ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ. കേസിൽ ജമ്മു കശ്മീർ…
തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…
ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…