Saturday, May 4, 2024
spot_img

പാപ്പാനെ ഇടിച്ചു വീഴ്ത്തി സ്‌കൂട്ടര്‍ യാത്രക്കാരി: വിരണ്ടോടിയ ആനയെ തളച്ച് നാട്ടുകാർ

കൊച്ചി: സ്‌കൂട്ടര്‍ യാത്രക്കാരിയുടെ അഭ്യാസ പ്രകടനം കണ്ട് ആനയും നാട്ടുകാരും വിരണ്ടോടി. വൈപ്പിന്‍ അയ്യമ്പള്ളി മഹാദേവ ക്ഷേത്രത്തില്‍ പള്ളിവേട്ടയ്ക്കു ആനയെ കൊണ്ടുവന്നപ്പോഴാണ് സംഭവം. ആനയുടെ പാപ്പാനെ സ്‌കൂട്ടര്‍ യാത്രക്കാരി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇതു കണ്ടാണ് ആന വിരണ്ടോടിയത്.

എന്നാൽ ഉടൻ തന്നെ നാട്ടുകാർ ആനയെ തളച്ചതിനാല്‍ കാര്യമായ അപകടമുണ്ടായില്ല. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണു സംഭവം. ഉല്‍സവത്തിനായി കൊണ്ടുവന്ന ആനയെ ലോറിയില്‍ നിന്ന് ഇറക്കി ചങ്ങല ഇടുന്നതിനിടെയാണ് സ്‌കൂട്ടര്‍ യാത്രക്കാരി പാപ്പാനെ ഇടിച്ചു തെറിപ്പിച്ചത്.

ആനയെ പെട്ടെന്നു നടുറോഡില്‍ കണ്ടു ഭയന്ന യുവതി, സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ട് ആനയുടെ പാപ്പാനു മേൽ സ്കൂട്ടർ ഇടിച്ചു കയറ്റുകയായിരുന്നു. ആനയുടെ ശരീരത്തിലേക്കു ചാഞ്ഞ സ്‌കൂട്ടര്‍ പിന്നീടു മറുവശത്തേക്കു ചരിഞ്ഞു. ഇതോടെ ആന വിരണ്ടു, ആനയെ കാണാന്‍ ചുറ്റും കൂടിനിന്നവരും പരക്കംപാഞ്ഞ് ഓടി. സമീപത്തുണ്ടായ അപകടത്തിൽ ഭയന്ന ആന റോഡിലൂടെ ഓടി. ഇതിന്റെ വിഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

Related Articles

Latest Articles