kerala-bank
തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി ബാങ്കുകളാണ് നഷ്ടത്തിൽ പോകുന്നത്. അടച്ച തുക പോലും നാട്ടുകാർക്ക് തിരികെ നൽകാൻ ശേഷിയില്ലാതെ അവസ്ഥയിലാണ് സംസ്ഥാനത്തെ ബാങ്കുകൾ.
സംസ്ഥാനത്തെ 164 സഹകരണ സംഘങ്ങളാണ് നഷ്ടത്തിൽ തുടരുന്നത്. നഷ്ടത്തിലായ ബാങ്കുകളുടെ വിശദ വിവരങ്ങൾ ബിജെപി നേതാവ് സന്ദീപ് വാചസ്പതി ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ്.
നിക്ഷേപകർക്ക് അടച്ച തുക തിരികെ നൽകാൻ സഹകരണ ബാങ്കുകൾക്ക് കഴിയില്ലെന്ന് കഴിഞ്ഞ ആഴ്ച സഹകരണ മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. എന്നാൽ എംഎൽഎമാരിൽ ആരും തന്നെ ഇക്കാര്യം ജനങ്ങളെ അറിയിക്കാൻ തയ്യാറായില്ല എന്നത് ദുരൂഹമാണെന്ന് സന്ദീപ് വാചസ്പതി വ്യക്തമാക്കി.
സഹകരണ ബാങ്കുകൾ വഴി ഇടത്- വലത് മുന്നണികൾ ചേർന്ന് ആയിരക്കണക്കിന് കോടി രൂപയാണ് തട്ടിയിരിക്കുന്നത്. അതുകൊണ്ടാണ് ഇരു കൂട്ടരും ഇതിൽ മൗനം പാലിക്കുന്നത്. തിരുവനന്തപുരത്തെ കണ്ടല സർവ്വീസ് സഹകരണ ബാങ്ക് മാത്രം നടത്തിയിരിക്കുന്നത് 100 കോടി രൂപയുടെ തട്ടിപ്പ് ആണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കേരളത്തിലെ 164 സഹകരണ സംഘങ്ങൾക്ക് നാട്ടുകാർ നിക്ഷേപിച്ച പണം തിരികെ നൽകാൻ ശേഷിയില്ല എന്ന് സഹകരണ മന്ത്രി നിയമസഭയെ അറിയിച്ചിട്ട് ഒരാഴ്ച പിന്നിട്ടു. 14 ജില്ലകളിലും ഇത്തരം പൊളിഞ്ഞ ബാങ്കുകൾ ഉണ്ടെങ്കിലും 140 എം.എൽ.എ മാരിൽ ഒരാൾ പോലും ആ ബാങ്കുകളുടെ വിവരങ്ങൾ ജനങ്ങളെ അറിയിക്കാൻ തയ്യാറാകാത്തത് ദുരൂഹമാണ്. രണ്ട് മുന്നണികളും ചേർന്ന്
ആയിരക്കണക്കിന് കോടി രൂപയാണ് ഈ ബാങ്കുകൾ വഴി വെട്ടിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇരു കൂട്ടരും മൗനം പാലിക്കുന്നത്. തിരുവനന്തപുരത്തെ കണ്ടല സർവ്വീസ് സഹകരണ ബാങ്ക് മാത്രം നടത്തിയിരിക്കുന്ന തട്ടിപ്പ് 100 കോടിയുടെതാണ്. 164 ബാങ്കുകളുടെയും പേര് ജില്ല തിരിച്ച് ഇതോടൊപ്പം ചേർക്കുന്നു. തട്ടിപ്പുകാരെ തിരിച്ചറിയുക.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…