blasters
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ വിദേശസൈനിങ് പ്രഖ്യാപിച്ചു.
ഓസ്ട്രേലിയന്‍ താരം അപോസ്തോലോസ് ജിയാന്നോവാണ് ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ഏഷ്യന്‍ സൈനിങ് കൂടിയാണ് ജിയാന്നോ. താരത്തിന്റെ മെഡിക്കല്‍ പൂര്‍ത്തിയാകാനിരിക്കുന്നതേയുള്ളു.
32-കാരനായ ജിയാന്നോ സ്ട്രൈക്കറാണ്. ഗ്രീസില്‍ ജനിച്ച ജിയോന്നോ, ചെറുപ്പത്തില്‍ തന്നെ ഓസ്ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു. ഗ്രീസിന്റേയും ഓസ്ട്രേലിയയുടേയും ജൂനിയര്‍,സീനിയര്‍ ടീമുകള്‍ക്കായി ജിയാന്നോ കളിച്ചിട്ടുണ്ട്. ഗ്രീസ്, സൈപ്രസ്, ചൈന, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ക്ലബ് ഫുട്ബോള്‍ കളിച്ചിട്ടുണ്ട് ജിയാന്നോ. ഓസ്ട്രേലിയന്‍ ക്ലബ് മക്ക്‌ആര്‍തര്‍ എഫ്സിക്കായാണ് താരം ഒടുവില്‍ ബൂട്ടുകെട്ടിയത്.
കഴിഞ്ഞ സീസണില്‍ കളിച്ച ബ്ലാസ്റ്റേഴ്സിന്റെ വിദേശസംഘത്തിലെ അല്‍വാരോ വാസ്ക്വസ്, എനെസ് സിപോവിച്, ചെന്‍ചോ ജ്യെല്‍ഷന്‍ എന്നിവര്‍ ക്ലബ് വിട്ടു. അഡ്രിയാന്‍ ലൂണ, മാര്‍ക്കോ ലെസ്കോവിച്ച്, ജോര്‍ജ് പെരേയ്ര ഡയസ് എന്നിവര്‍ ക്ലബില്‍ തുടരുമെന്ന് ഏതാണ്ടുറപ്പാണ്. ഈ സാഹചര്യത്തില്‍ ജിയാന്നോവിന് പുറമെ രണ്ട് വിദേശസൈനിങ് കൂടി ഉണ്ടാകും.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…