Sports

ഇന്ത്യന്‍ സൂപ്പര്‍ ലീ​ഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ വിദേശസൈനിങ് പ്രഖ്യാപിച്ചു; ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത് ഓസ്ട്രേലിയന്‍ താരം അപോസ്തോലോസ് ​ജിയാന്നോ

ഇന്ത്യന്‍ സൂപ്പര്‍ ലീ​ഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ വിദേശസൈനിങ് പ്രഖ്യാപിച്ചു.
ഓസ്ട്രേലിയന്‍ താരം അപോസ്തോലോസ് ​ജിയാന്നോവാണ് ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ഏഷ്യന്‍ സൈനിങ് കൂടിയാണ് ജിയാന്നോ. താരത്തിന്റെ മെഡിക്കല്‍ പൂര്‍ത്തിയാകാനിരിക്കുന്നതേയുള്ളു.

32-കാരനായ ജിയാന്നോ സ്ട്രൈക്കറാണ്. ​ഗ്രീസില്‍ ജനിച്ച ജിയോന്നോ, ചെറുപ്പത്തില്‍ തന്നെ ഓസ്ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു. ​ഗ്രീസിന്റേയും ഓസ്ട്രേലിയയുടേയും ജൂനിയര്‍,സീനിയര്‍ ടീമുകള്‍ക്കായി ജിയാന്നോ കളിച്ചിട്ടുണ്ട്. ​ഗ്രീസ്, സൈപ്രസ്, ചൈന, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ക്ലബ് ഫുട്ബോള്‍ കളിച്ചിട്ടുണ്ട് ജിയാന്നോ. ഓസ്ട്രേലിയന്‍ ക്ലബ് മക്ക്‌ആര്‍തര്‍ എഫ്സിക്കായാണ് താരം ഒടുവില്‍ ബൂട്ടുകെട്ടിയത്.

കഴിഞ്ഞ സീസണില്‍ കളിച്ച ബ്ലാസ്റ്റേഴ്സിന്റെ വിദേശസംഘത്തിലെ അല്‍വാരോ വാസ്ക്വസ്, എനെസ് സിപോവിച്, ചെന്‍ചോ ജ്യെല്‍ഷന്‍ എന്നിവര്‍ ക്ലബ് വിട്ടു. അഡ്രിയാന്‍ ലൂണ, മാര്‍ക്കോ ലെസ്കോവിച്ച്‌, ജോര്‍ജ് പെരേയ്ര ഡയസ് എന്നിവര്‍ ക്ലബില്‍ തുടരുമെന്ന് ഏതാണ്ടുറപ്പാണ്. ഈ സാഹചര്യത്തില്‍ ജിയാന്നോവിന് പുറമെ രണ്ട് വിദേശസൈനിങ് കൂടി ഉണ്ടാകും.

admin

Recent Posts

അമേഠിയിൽ വിജയം നിലനിർത്തും ! രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുയെന്ന് സ്‌മൃതി ഇറാനി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനിപ്രതികരിച്ചു. രാഹുൽ…

5 hours ago

തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണം! പരിഹാരം കാണണം;ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…

6 hours ago