Kerala Blasters and Mumbai City FCmatch today
മുംബൈ: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും ഇന്നേറ്റുമുട്ടും. ഇന്ന് വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മുംബൈയിൽ വച്ചാണ് കളി നടക്കുക. സീസണിൽ ഇതുവരെ മുംബൈ സിറ്റി തോൽവി അറിഞ്ഞിട്ടില്ല. തുടർച്ചയായ എട്ടാം ജയം ലക്ഷ്യമിട്ട് മുംബൈ ഇന്ന് കളത്തിലിറങ്ങുമ്പോൾ കൊച്ചിയിലേറ്റ തോൽവിക്ക് പകരം വീട്ടലായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.
ഇവാൻ കല്യൂഷ്നി സസ്പെൻഷൻ കഴിഞ്ഞ് കളത്തിൽ തിരിച്ചെത്തുന്നത് ബ്ലാസ്റ്റേഴ്സിന് കരുത്താവും. ദിമിത്രോസ് ഡയമന്റക്കോസ്, അഡ്രിയൻ ലൂണ, അപ്പോസ്തലോസ് ജിയാനു എന്നിവർക്കൊപ്പം സഹൽ അബ്ദുൽ സമദും മികച്ച ഫോമിലാണ്. 22 ഗോള് എതിരാളികളുടെ വലയിലെത്തിച്ചിട്ടുണ്ടെങ്കിലും 15 ഗോളാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. എന്നാൽ 36 ഗോൾ നേടിയ മുംബൈ വഴങ്ങിയത് 13 ഗോൾ മാത്രമാണ്. ഇതുവരെ നടന്ന കളിയിൽ നിന്ന് 30 പോയന്റുകളുമായി മുംബൈ രണ്ടാം സ്ഥാനത്തും 25 പോയന്റുകളുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തുമാണ്.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…