Thursday, October 15, 2026

ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്‌സിയും ഇന്ന് നേർക്കുനേർ

മുംബൈ: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്‌സിയും ഇന്നേറ്റുമുട്ടും. ഇന്ന് വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മുംബൈയിൽ വച്ചാണ് കളി നടക്കുക. സീസണിൽ ഇതുവരെ മുംബൈ സിറ്റി തോൽവി അറിഞ്ഞിട്ടില്ല. തുട‍ർച്ചയായ എട്ടാം ജയം ലക്ഷ്യമിട്ട് മുംബൈ ഇന്ന് കളത്തിലിറങ്ങുമ്പോൾ കൊച്ചിയിലേറ്റ തോൽവിക്ക് പകരം വീട്ടലായിരിക്കും ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം.

ഇവാൻ കല്യൂഷ്നി സസ്പെൻഷൻ കഴിഞ്ഞ് കളത്തിൽ തിരിച്ചെത്തുന്നത് ബ്ലാസ്റ്റേഴ്സിന് കരുത്താവും. ദിമിത്രോസ് ഡയമന്‍റക്കോസ്, അഡ്രിയൻ ലൂണ, അപ്പോസ്തലോസ് ജിയാനു എന്നിവർക്കൊപ്പം സഹൽ അബ്ദുൽ സമദും മികച്ച ഫോമിലാണ്. 22 ഗോള്‍ എതിരാളികളുടെ വലയിലെത്തിച്ചിട്ടുണ്ടെങ്കിലും 15 ഗോളാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. എന്നാൽ 36 ഗോൾ നേടിയ മുംബൈ വഴങ്ങിയത് 13 ഗോൾ മാത്രമാണ്. ഇതുവരെ നടന്ന കളിയിൽ നിന്ന് 30 പോയന്റുകളുമായി മുംബൈ രണ്ടാം സ്ഥാനത്തും 25 പോയന്റുകളുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തുമാണ്.

Related Articles

Latest Articles