Categories: Sports

ബ്ലാസ്റ്റേഴ്‌സുമായി സഹകരണത്തിനൊരുങ്ങി ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട്

ഹാംബുര്‍ഗ്: ഐഎസ്എല്ലിലെ മലയാളി ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌.സിയുമായി സഹകരണത്തിന് ഒരുങ്ങുന്നതായി വെളിപ്പെടുത്തി ജർമ്മൻ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ട്. ഡോർട്ട്മുണ്ട് മാനേജിങ് ഡയറക്ടർ കാർസ്റ്റൻ ക്രാമൻ ആണ് ഇത്തരമൊരു സൂചന നൽകിയത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി ‘ അതെ ബ്ലാസ്റ്റേഴ്‌സ് ഞങ്ങളുടെ ആലോചനയിലുണ്ട് ഞങ്ങൾ തമ്മിൽ സമാനതകളുമുണ്ട്. പക്ഷെ അഭ്യൂഹങ്ങൾ വേണ്ട.’കാര്‍സ്റ്റന്‍ ക്രാമന്‍ പറഞ്ഞു.

ബ്ലാസ്റ്റേഴ്സിനെ കൂടാതെ ഐഎസ്എല്ലിലെ മറ്റൊരു ക്ലബുമായും സഹകരണത്തിന് ബൊറൂസിയ ഡോർട്ട്മുണ്ട് ഒരുങ്ങുന്നതായാണ് സൂചന.അതേസമയം ബ്ലാസ്റ്റേഴ്സുമായി സാമ്പത്തിക പങ്കാളിത്തം ആയിരിക്കില്ല തങ്ങൾക്കുണ്ടാകുന്നതെന്നും ക്രാമർ കൂട്ടിചേർത്തു. സ്റ്റാർ ടിവിക്കാരുമായി ചർച്ച നടത്തിയപ്പോൾ അവർ ആദ്യം സംസാരിച്ചത് ബ്ലാസ്റ്റേഴ്‌സിനെ പറ്റിയാണെന്നും കാർസ്റ്റൻ ക്രാമർ പറഞ്ഞു.ഐ.എസ്.എല്ലിൽ പുതിയ സീസണ് ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒരുപിടി മികച്ച താരങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ തയ്യാറെടുക്കുന്നത്.

B4 Admin

Recent Posts

കത്വയില്‍ സേനയ്ക്കുള്ളില്‍ ഞെട്ടിക്കുന്ന വെടിവെപ്പ്. നാല് സിഐഎസ്എഫ് ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…

3 hours ago

പാകിസ്ഥാന്‍ വ്യോമപാത അടച്ചു. ഹിമാലയത്തിന് മുകളിലൂടെ പുതിയ ചൈനീസ് റൂട്ട് തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ലക്ഷ്യം കോടികളുടെ ലാഭവും സമയക്കുറവും

ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…

4 hours ago

ദില്ലിയെ നടുക്കി ‘ഡ്രഗ് ക്വീന്‍’ പാര്‍വതിയുടെ വീഴ്ച. ഒന്നരക്കോടിയുടെ ഹെറോയിനും 64 ലക്ഷം രൂപയുമായി ലഹരിസാമ്രാജ്യത്തിലെ തലൈവി പിടിയില്‍. വീട്ടില്‍ കോടികളുടെ ഹെറോയിനും സ്വര്‍ണ്ണവും പണവും

ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…

4 hours ago

ആന്റോ അഗസ്റ്റിനെതിരായ മദ്യശേഖര കേസ്. എക്സൈസ് നീക്കം ആന്റോയുടെ ഭാര്യാമാതാവിലേക്ക്. നിര്‍ണായക മൊഴി ഉടന്‍. വരുന്നത് കൂടുതല്‍ അറസ്റ്റുകളോ?. അബ്കാരി കേസില്‍ പുതിയ വഴിത്തിരിവ്

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…

5 hours ago

അമിത് ഷായുടെ സന്ദര്‍ശനം. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കെ. സുരേന്ദ്രന്‍. കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയെന്ന് ആരോപണം

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…

6 hours ago

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള കോണ്‍ഗ്രസ് ആക്രമണം ലജ്ജാകരം. തോല്‍വികളുടെ ജാള്യത മറക്കാന്‍ കമ്മീഷനെ ആക്രമിക്കുന്നുവെന്ന് സ്മൃതി ഇറാനി

ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…

6 hours ago