Kerala

അങ്കണവാടി മെനുവിൽ പാലും മുട്ടയും ഉൾപ്പെടുത്തും; വന്യജീവി ആക്രമണം തടയാൻ 25 കോടി; വനം-വന്യജീവി സംരക്ഷണത്തിനായി 251 കോടി രൂപ; മറ്റ് പ്രഖ്യാപനങ്ങൾ ഇങ്ങനെ…

തിരുവനന്തപുരം: അങ്കണവാടി മെനുവിൽ പാലും മുട്ടയും ഉൾപ്പെടുത്തുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ആഴ്ചയിൽ രണ്ട് ദിവസം ഇത് നൽകുമെന്നും, പദ്ധതിയ്ക്കായി 65 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു(Kerala Budjet Updates). അതേസമയം സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾ തടയാൻ 25 കോടി രൂപ അനുവദിച്ച് സർക്കാർ. ഇതിനുപുറമേ മത്സ്യ ബന്ധന മേഖലയുടെ പുരോഗതിയ്‌ക്കായി 240 കോടി രൂപയും അനുവദിച്ചു. വന്യജീവികൾ കൃഷി നശിപ്പിക്കുന്നതും, വനാതിർത്തിയിൽ മനുഷ്യർക്കും, വളർത്തു മൃഗങ്ങൾക്കും ജീവഹാനിയുണ്ടാക്കുന്നതും ഇന്ന് വലിയ പ്രശ്‌നങ്ങളാണ്.

മനുഷ്യ-വന്യമൃഗ സംഘർഷ മേഖലകളിലെ പ്രശ്‌നങ്ങൾക്ക് ദീർഘകാല പരിഹാര പദ്ധതിയിൽ ഉൾപ്പെടുത്തി 25 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി വ്യക്തമാക്കി. കടൽ സുരക്ഷാ പദ്ധതിയ്‌ക്ക് 5.5 കോടി രൂപയും സർക്കാർ അനുവദിച്ചു. ജലവിഭവ മേഖല്ക്ക് 552 കോടി രൂപ അനുവദിച്ചു. വനംവന്യജീവി സംരക്ഷണത്തിനായി പ്രസ്തുത വകുപ്പിന് 2022-23 സാമ്പത്തിക വർഷത്തിൽ 251.32 കോടി രൂപ അനുവദിച്ചു.

മുൻവർഷത്തെക്കാൾ ഇത് 30.1 കോടി രൂപ കൂടുതലാണ്. വനവത്കരണ പ്രവർത്തനങ്ങൾ, വനാതിർത്തിയിൽ താമസിക്കുന്ന വിഭാഗങ്ങളുടെ സംരക്ഷണം തുടങ്ങി വിവിധങ്ങളായ പദ്ധതികൾക്കായി 26 കോടി രൂപ അനുവദിച്ചു. ഇക്കോ ടൂറിസം പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 10 കോടി രൂപ അധികം അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഇടുക്കി ചിൽഡ്രൻസ് ഹോം നിർമ്മാണത്തിന് 3 കോടി, ട്രാൻസ് ജെൻഡർമാരുടെ മഴവില്ല് പദ്ധതിക്ക് 5 കോടി, വയോജനങ്ങൾക്കായുള്ള വയോമിത്രം പദ്ധതിക്ക് 27 കോടി എന്നിവയും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

B4 Admin

Recent Posts

ഭക്തിനിർഭരമായ ചടങ്ങുകളോടെ പണ്ഡാര പൊങ്കാല അടുപ്പ് ഒരുങ്ങി: കാർത്തിക പൊങ്കാലയ്ക്കായി ആത്മീയ ആവേശത്തിലേക്ക് ഉണർന്ന് ചക്കുളത്തുകാവ്!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന്…

1 hour ago

സിപിഎം സെക്രട്ടറി സ്ഥാനത്തുനിന്നുള്ള മാറ്റം അറിയാതെയാണ് കോടിയേരി മരിച്ചതെന്ന് വെളിപ്പെടുത്തൽ: പിണറായിക്കെതിരെ ഭാര്യാസഹോദരൻ

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…

8 hours ago

കലാപഭൂമിയിൽ കരുതലിന്റെ കരങ്ങളുമായി ആർ.എസ്.എസ്: മണിപ്പൂരിന്റെ അഖണ്ഡതയും സമാധാനവും കാത്തുസൂക്ഷിക്കാൻ ദേശീയ ദൗത്യം

നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…

9 hours ago

പഞ്ചാബ് പോലീസുകാരന്റെ കൊലപാതകം: പ്രധാന പ്രതി ഹാപ്പി ബഹ്മാൻ പിടിയിൽ!

പഞ്ചാബ് പോലീസുകാരന്റെ കൊലപാതകക്കേസിൽ പ്രധാന ഷൂട്ടറെന്ന് സംശയിക്കുന്ന ഹാപ്പി ബഹ്മാനെ പിടികൂടി. പഞ്ചാബ് പോലീസിന്റെ ആന്റി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സ്…

9 hours ago

ബാലിയിൽ 50 അടി ഉയരത്തിൽ ഗണേശ വിഗ്രഹം: 126 കലാകാരന്മാരുടെ കരവിരുതിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംനേടി സനാതന പൈതൃകം!

ഇന്തോനേഷ്യയിലെ ബാലി പ്രവിശ്യയിലെ ജിയാന്യാറിൽ ഉയർന്ന അമ്പത് അടിയിലധികം ഉയരമുള്ള ഭഗവാൻ ഗണേശന്റെ ഭീമൻ ശിൽപ്പം ലോകശ്രദ്ധ പിടിച്ചുപറ്റി ഗിന്നസ്…

9 hours ago

നിറം വർധിപ്പിക്കാൻ ഉപയോഗിച്ച ക്രീമിൽ കൊടുംവിഷം! 17കാരിയുടെ വൃക്കകൾക്ക് ഗുരുതര തകരാർ: മെർക്കുറി കണ്ടെത്തിയത് 12,500 പി.പി.എം

സൗന്ദര്യം വർധിപ്പിക്കാനും ചർമ്മത്തിന് നിറം നൽകാനുമായി ഉപയോഗിച്ച ഫെയർനസ് ക്രീം 17കാരിക്ക് ഗുരുതര ആരോഗ്യപ്രശ്നമായി. ക്രീമിലെ മെർക്കുറി വിഷബാധയെ തുടർന്ന്…

12 hours ago